മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ
നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് വ്ലോഗർ ഷെഫീന പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം’ എന്ന് പറഞ്ഞായിരുന്നു ഷെഫീനയുടെ വിമർശനം. ദയയുടെ പുതിയ ട്രാൻസിഷൻ വീഡിയോയ്ക്കെതിരെയായിരുന്നു വിമർശനം. ഒരു മകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദ പറഞ്ഞുകൊടുത്തൂടെ എന്നും വ്ലോഗർ മഞ്ജു പിള്ളയോടായി ചോദിച്ചിരുന്നു. ‘മകളെ കയറൂരി വിട്ടിരിക്കുകയാണോ, ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണിപറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്. ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ…