അന്ന് വാങ്ചുകിനേയും ഭാര്യയേയും പുകഴ്ത്തി, ഇന്ന് ശത്രുപക്ഷത്ത്; മന്ത്രിയുടെ പഴയ പോസ്റ്റ് വൈറൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട്, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ഡൽഹിയിൽ സി.ജെ.പി. സമരം ശക്തമാകുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പഴയ എക്സ് പോസ്റ്റ് ചർച്ചയാകുന്നു. സാമൂഹിക പ്രവർത്തകനും സിജെപി സമരത്തിന് മുൻനിരയിലുള്ള നേതാവുമായ സോനം വാങ്ചുകിനെയും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോയെയും വാനോളം പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു ധർമേന്ദ്ര പ്രധാന്റെ എക്സ് പോസ്റ്റ്. 2023 മാർച്ച് 15നായിരുന്നു ധർമേന്ദ്ര പ്രധാൻ ചിത്രം എക്സിൽ പങ്കുവെച്ചത്. പോസ്റ്റിൽ, വാങ്ചുകിനേയും ഭാര്യയേയും വാനോളം പുകഴ്ത്തുന്നുണ്ട്. ‘വാങ്ചുക്കുമായും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി…

Read More

നീറ്റ് ചോർച്ച: പാർലമെന്റിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്ന് ജെ.പി. നദ്ദ

നീറ്റ് ചോർച്ച വിവാദവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ സഭാനേതാവുമായ ജെ.പി. നദ്ദ വ്യക്തമാക്കി. വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും നദ്ദ പറഞ്ഞു. നീറ്റ് ചോർച്ച വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറെന്ന് നദ്ദ നീറ്റ് ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച നടത്താൻ…

Read More

രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിലേക്ക്; തടയാൻ പോലീസ്, സംഘർഷാവസ്ഥ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പുതിയ പോർമുഖം തുറന്ന് ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലെത്തി. പിന്തുണയുമായി വലിയ ജനക്കൂട്ടം ഇവിടെ എത്തിയിട്ടുണ്ട്. ഇത് പ്രദേശത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിൽപ്പെട്ട പാർട്ടികളുടെയും എംപിമാർ സംഘത്തിലുണ്ട്. നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയ്ക്ക് പിന്നാലെ ജീവൻ നഷ്ടമായ വിദ്യാർഥികളെയും പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും അനുസ്മരിക്കാനാണ് ഗാന്ധി സ്മൃതിയിലേക്ക് പോകുന്നതെന്ന് രാഹുൽ പറഞ്ഞു. ഇന്ന് വൈകുന്നേരം രാഹുലിന്റെ…

Read More

സിജെപി പ്രതിഷേധം: അക്രമം നടത്തിയവരുെ പാസ്‌പോർട്ട് റദ്ദാക്കാൻ ശുപർശ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ നേരിട്ട് അക്രമത്തിൽ പങ്കാളികളായവരുടെ പാസ്‌പോർട്ടുകൾ റദ്ദ് ചെയ്യാൻ നീക്കം. ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ, വീഡിയോ റെക്കോഡിങ്ങുകൾ, മറ്റ് സാങ്കേതിക തെളിവുകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് പ്രതിഷേധത്തിനിടയിൽ അക്രമം നടത്തിയവരെ തിരിച്ചറിയുകയെന്നും അധികൃതർ വ്യക്തമാക്കി. അക്രമികൾക്കെതിരേ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പമാണ് പാസ്‌പോർട്ട് റദ്ദാക്കാൻ ആലോചിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച സിജെപി നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ്…

Read More

ഗുജറാത്തിലും മഹാരാഷ്‌ട്രയിലും അതിശക്തമായ മഴ

മുംബയ്: ഗുജറാത്തിലും മഹാരാഷ്‌ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്‌സ്‌പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് പൻവേലിൽ നിന്ന് വഴിതിരിച്ചുവിട്ടത്. ഇവ ജൽഗാവ് – പാൽധി – ഉദ്‌ന വഴി സൂറത്തിലെത്തും. അതേസമയം, സൂറത്തിൽ നിന്നുള്ള ആറ് ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. മണ്ണിടിച്ചിലും ട്രാക്കിൽ വെള്ളം കയറിയതുമാണ് കാരണം.   ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്‌ട്രയിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്….

Read More

യുദ്ധനിഴലിൽ ബാബുൽ മൻദിബ്, വീണ്ടും മടങ്ങിപ്പോയി സൗദിക്കപ്പൽ

യുദ്ധം അവസാനിപ്പിക്കാനായി 10 ദിവസത്തെ വെടിനിർത്തൽ ശുപാർശ മധ്യസ്ഥരായ പാക്കിസ്ഥാൻ കൈമാറിയിട്ടും അടങ്ങാതെ ഇറാനും യുഎസും. ഇറാനിലെ ബുഷെഹറിലും ടെഹ്റാനിലും തുടർ‌ച്ചയായ 12-ാം രാത്രിയും യുഎസ് ആക്രമണം നടത്തി. ബഹ്റൈനിലും സൗദി അറേബ്യയിലും വ്യോമാക്രമണ സൈറനുകൾ മുഴങ്ങിയെങ്കിലും ആക്രമണമുണ്ടായില്ല. ജോർദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ മിസൈൽ‌ ആക്രമണങ്ങളുണ്ടായി. യുദ്ധം നിർത്താനുള്ള ചർച്ചകൾക്ക് യുഎസ് ഒരുക്കമാണെന്നും എന്നാൽ ഇറാൻ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കപ്പലുകളെ ഇറാൻ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി…

Read More

3 കോടി നൽകിയാൽ മന്ത്രിയാക്കാമെന്ന് വിദ്യയ്ക്ക് ഫോൺ; കേസിൽ 2 പേർ അറസ്റ്റിൽ

കോഴിക്കോട്∙ പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്നു 3 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ 2 പേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ നിതിൻകുമാർ, ഗൗരവ് എന്നിവരെയാണു അറസ്റ്റ് ചെയ്തത്. യുപി – ഡൽഹി അതിർത്തിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനു മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ട് ഈ മാസം ആറിനാണു തട്ടിപ്പു സംഘത്തിന്റെ ഫോൺ കോൾ എത്തിയത്….

Read More

വിമാനമാർഗം കൂടുതൽ സൈന്യം ഡൽഹിയിലേക്ക്; അധിക സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: നീറ്റ്പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധം കടുക്കുന്നതിനിടെ ഡൽഹിയിൽ കൂടുതൽ സേനയെ വിന്യസിച്ചു. 30 കമ്പനി കേന്ദ്രസേനയെ ഡൽഹിയിലേക്ക് അധികമായി വിന്യസിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാർഗമാണ് സൈന്യത്തെ എത്തിച്ചത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.   ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 27 വരെ അധിക സേനയെ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ആകെ 30 കമ്പനിയിൽ 18…

Read More

സർക്കാർ ചർച്ചക്ക് തയ്യാർ ; പ്രതിപക്ഷം വഴങ്ങുന്നില്ല

ന്യൂ​ഡ​ൽ​ഹി: സ​മ​രം ക​ത്തി​പ്പി​ടി​ച്ച​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലാ​യ കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്റി​ന​ക​ത്ത് പ്ര​തി​പ​ക്ഷ​വു​മാ​യും പു​റ​ത്ത് സി.​ജെ.​പി​യു​മാ​യും (കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി) ച​ർ​ച്ച​ക്ക് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. എ​ന്നാ​ൽ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണ് ആ​ദ്യം ​വേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ​വും സി.​ജെ.​പി​യും നി​ല​പാ​ട് ക​ടു​പ്പി​ച്ചു. നീ​റ്റ് പേ​പ്പ​ർ ചോ​ർ​ച്ച​യെ​ച്ചൊ​ല്ലി വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന്റെ മൂ​ന്നാം നാ​ളും പാ​ർ​ല​മെ​ന്റ് സ്തം​ഭി​ച്ച​തി​നി​ടെ തി​ങ്ക​ളാ​ഴ്ച സി.​ജെ.​പി മാ​ർ​ച്ചി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന അ​തി​​ക്ര​മ​ങ്ങ​ൾ അ​ട​ക്കം ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​രു​സ​ഭ​ക​​ളെ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​​ന്ത്രി ധ​ർ​​മേ​ന്ദ്ര ​പ്ര​ധാ​ന്റെ…

Read More

ജമ്മു കശ്മീരിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു; തീവ്രവാദി ആക്രമണമെന്ന് സംശയം

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം ആണെന്നാണ് സംശയം. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലാൽ ചൗകിലായിരുന്നു സംഭവം. അമർനാഥ് തീർഥയാത്രയോടനുബന്ധിച്ച് സുരക്ഷയ്ക്കായി വിന്യസിച്ച പോലീസുകാരന് നേരെയാണ് ആക്രമണമുണ്ടായത്. ആഷിഖി ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. സ്ഥലത്ത് സുരക്ഷ ശക്തമാക്കാൻ കൂടുതൽ പൊലീസുകാരേയും വിന്യസിച്ചിട്ടുണ്ട്.

Read More