കിലോയ്ക്ക് വില 150 കടന്നു. ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്
കോലഞ്ചേരി: അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് ചെറിയ ഉള്ളി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലേക്കടുത്തതോടെ സാധാരണക്കാർ പ്രതിസന്ധിയിലായി. കിലോയ്ക്ക് 70 രൂപയായിരുന്ന ചെറിയ ഉള്ളിയുടെ ചില്ലറവില ഇന്നലെ 150 കടന്നു. വെളുത്തുള്ളി വിലയും വർദ്ധിച്ച് കിലോയ്ക്ക് 260 രൂപയിലെത്തി. ദീപാവലി വിപണിക്ക് മുന്നോടിയായി വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. അതേസമയം, സവാള വിലയിൽ കാര്യമായ മാറ്റമില്ല. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് വില്പന. പുതിയ ചെറിയ ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ…