കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാൽ സർക്കാരിന് കുറച്ച് സ്വാതന്ത്ര്യം വേണം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം സ്തംഭിച്ചുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസിന്റെ മേൽനോട്ടം കോടതിക്കാണെന്നും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിനെ കുറിച്ച് കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമലയിൽ സർക്കാരിനും ദേവസ്വത്തിനും റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ‘കേസ് തെളിയിക്കണമെങ്കിൽ കോടതിയിൽ ചാർജ് ഷീറ്റ് നൽകണം. അത്…