കുംഭമേളയില്‍ സംഭാവന കുമിഞ്ഞു; മോഷണത്തിന്റെ വ്യാപ്തികൂട്ടി പ്രതികള്‍: പണം ഒളിപ്പിച്ചിരുന്നത് ശുചിമുറിയില്‍
അയോധ്യ : അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവന മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പണം അപഹരിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്ത്. 2025ലെ കുംഭമേളയുടെ സമയത്താണ് പ്രതികള്‍ കൂടുതല്‍ പണം മോഷ്ടിച്ചത്. ഇതിനു മുന്‍പും ചെറിയ അളവില്‍ അറസ്റ്റിലായ പ്രതികള്‍ പണം മോഷ്ടിച്ചിരുന്നു. എന്നാല്‍ കുംഭമേളയുടെ സമയത്ത് രാമക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരെത്തിയതോടെ വഴിപാടുകളിലും സംഭാവനകളിലും വലിയ വര്‍ധനവ് ഉണ്ടായി. ഇതോടെയാണ് പ്രതികള്‍ മോഷ്ടിക്കുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിച്ചത്. രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ച സംഭവത്തില്‍ എട്ടുപേരെയാണ് എസ്ഐടി…