ഒരു പകൽ മുഴുവൻ നാദാർച്ചനയുമായി നാദബ്രഹ്മം

ഗുരുവായൂർ : തൃശ്ശൂർ നാദബ്രഹ്മം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗുരുവായൂർ സംഗീതാർച്ചന നൂറോളം ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗീതാർച്ചനയുടെ 37-ാമത് പതിപ്പാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗം മനോജ് സി, മാധ്യമപ്രവർത്തകൻ ശിവജി നാരായണൻ, നാദബ്രഹ്മം ഫൗണ്ടേഷൻ ഫൗണ്ടർ പ്രസിഡണ്ട് എം.ഡി. സോമശേഖർ, ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാവിലെ എട്ടുമണിക്ക്…

Read More

രാജീവ് ചന്ദ്രശേഖർ‍ ഫോൺ എടുക്കുന്നില്ല, അവർക്കെന്നെ വേണ്ട ദേവൻ ബി.ജെ.പി വിട്ടു

ബിജെപിക്കു തന്നെ വേണ്ട എന്നു തോന്നിയതിനാലാണ് പാർട്ടിയിൽനിന്നു രാജി വയ്ക്കുന്നതെന്ന് നടൻ ദേവൻ. കേരള ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രവർത്തിക്കാൻ ബിജെപിയിൽ ഇടം കിട്ടുന്നില്ല. രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കൾ ഫോൺകോളിനോ മെസേജിനോ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. തന്നെ വൈസ് പ്രസിഡന്റ് പദത്തിൽനിന്നു മാറ്റിയിട്ട് അതൊന്ന് അറിയിക്കുക പോലും ചെയ്തില്ലെന്നും ദേവൻ പറയുന്നു. പെട്ടെന്നല്ല. അഞ്ചാറു മാസമായി എന്റെയുള്ളിലുള്ള സംഗതിയാണിത്. എനിക്ക് ബിജെപിയോട് ഒരു അഭിപ്രായവ്യത്യാസവുമില്ല. പക്ഷേ കേരള ബിജെപിയുമായി എനിക്കൊരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്റെ ‘ലൈൻ ഓഫ് രാഷ്ട്രീയം’…

Read More

പാകിസ്താനിലേക്ക് പോകൂ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ രാജു ഡേവിസ്

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള ഇന്റർനാഷണൽ സൈനിക് സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വലിയ തോതിൽ ജനരോഷവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് ശബ്ദസന്ദേശത്തിലൂടെയുള്ള ചെയർമാന്റെ ഖേദപ്രകടനം. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി രാജു ഡേവിസ് പുതിയ സന്ദേശത്തിൽ വ്യക്തമാക്കി. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ല. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നേരത്തെ, തന്റെ നിലപാടിൽ…

Read More

യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റു: പതിമൂന്ന് വയസുകാരി മരിച്ചു

കൊച്ചി: എറണാകുളത്ത് അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുവയസുകാരിയ്ക്ക് ദാരുണാന്ത്യം. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റുമോ‌ർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കും.

Read More

മൃഗങ്ങളുടെ മോചനമാവശ്യപ്പെട്ട് കൂട്ടിലടച്ച് നിരാഹാര സമരം

തിരുവനന്തപുരം* – ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ, തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു കൂട്ടം മൃഗാവകാശ പ്രവർത്തകർ കൂട്ടിലടച്ച് 7 ദിവസത്തെ നിരാഹാര സമരം ആരംഭിച്ചു. ഭക്ഷണം, വസ്ത്രം, വിനോദം അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി മൃഗങ്ങളെ വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതും അവസാനിപ്പിക്കുക എന്നതാണ് അവരുടെ ആവശ്യം. നിരാഹാരമനുഷ്ഠിക്കുന്ന പ്രവർത്തകരിലൊരാളായ ശ്രാവണി പറഞ്ഞു, “നമ്മുടെ രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ, മൃഗങ്ങൾ നേരിടുന്ന അനീതി തുറന്നുകാട്ടാൻ ഞാൻ ബോധപൂർവ്വം എന്റെ സ്വാതന്ത്ര്യം ഉപേക്ഷിക്കുകയാണ്.” ചൂഷണത്തിലൂടെ ലാഭമുണ്ടാക്കുന്ന വ്യവസായങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ദശലക്ഷക്കണക്കിന്…

Read More

ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി, പതാക ഉയർത്തി അനൂപ് ജേക്കബ്

കൊച്ചി: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം. രാവിലെ തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആഘോഷം ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷ് മുഖ്യാതിഥിയായി. ദീപക് ജോയ് എം.എൽ.എ. അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ്, എം.പിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്‌ടർ ജി. പ്രിയങ്ക എന്നിവരും പങ്കെടുത്തു. മന്ത്രി അനൂപ് ജേക്കബ് അത്തംപതാക ഉയർത്തി. ഘോഷയാത്ര ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും….

Read More

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എറണാകുളം: മലയാളികളുടെ പത്തുനാൾ നീളുന്ന ഓണാഘോഷങ്ങൾക്ക് പകിട്ടേകി രാജനഗരിയായ തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന ഘോഷയാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ചരിത്രപ്രസിദ്ധമായ അത്തച്ചമയ വീഥികളിലേക്ക് ഒഴുകിയെത്തുന്നത്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര പ്രമാണിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരം നടത്തുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിലൂടെയാണ്. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്‌ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു.  ഇന്ന്…

Read More

നാളെ അത്തം, ഓണം വരവായി

തിരുവനന്തപുരം: മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറന്നു. ഇന്നുമുതൽ തിരുവോണം വരെയുള്ള ദിവസങ്ങൾ പൂവിളിയുടെ കാലമാണ്. ഓരോ നാട്ടിലും ഓരോവിധത്തിലാണ് അത്തപ്പൂക്കളമൊരുക്കുന്നത്. ചിലയിടങ്ങളിൽ അത്തത്തട്ടൊരുക്കിയാണ് പൂക്കളമിടുന്നത്. പത്തുദിവസം നീളുന്ന പൂക്കളമത്സരങ്ങളും ആഘോഷപരിപാടികളും ഇനിയുള്ള ദിവസങ്ങളിൽ സജീവമാകും.   സാധാരണയായി അത്തം പത്തിന് തിരുവോണമെന്നാണ് ചൊല്ലെങ്കിലും ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം. ഇത്തവണ കർക്കടകം 31നാണ് അത്തം നാൾ വന്നിരിക്കുന്നത്. ചിങ്ങം ഒന്നിന് ചിത്തിരനാളാണ്. ചിങ്ങം രണ്ടിനും മൂന്നിനും മൂന്നിനും ചോതി നക്ഷത്രം വരുന്നതുകൊണ്ടാണിത്. ചിങ്ങമാസത്തിലെ…

Read More

ജനം ടിവിക്കെതിരെ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: ജനം ടിവിക്കെതിരെ പൊലീസിൽ പരാതി നൽകി കെഎസ്‍യു. ചാനലിന്‍റെ സ്വാതന്ത്ര്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാഗാന്ധി ഏറെ പിറകിലുമായിരുന്നു. ഇതിനെതിരെയാണ് കെഎസ്‍യു ഡിജിപിക്ക് പരാതി നൽകിയത്. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാരാണ് പരാതി നൽകിയത്. മഹാത്മാ ഗാന്ധിയെ അവഹേളിച്ചെന്നും ആർഎസ്എസ് നേതാക്കളെ സ്വാതന്ത്രസമരസേനാനികൾ ആയി ചിത്രീകരിക്കാനാണ് ജനം ടിവിയുടെ ശ്രമമെന്നും പരാതിയിൽ പറയുന്നു.

Read More

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പി​ന്റെ മിന്നൽ പരിശോധന. ബസുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയ ബസുകളിൽ നിന്നും ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നികുതി വെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. യാത്രക്കാരെ ബാധിക്കാത്ത നിലയിൽ പിഴ ചുമത്തി…

Read More