കൊളുക്കുമല അപകടം: ചെന്നൈ സ്വദേശി കൊക്കയിലേക്ക് വീണു

കൊളുക്കുമല അപകടം ഇടുക്കിയിൽ ആശങ്കയുണർത്തി. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ 31-കാരൻ കാർത്തിക് സിംഹപ്പാറ വ്യൂ പോയിന്റിന് സമീപത്ത് നിന്ന് ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ സംഭവത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലെ സിംഹപ്പാറയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. സൂര്യനെല്ലിയിൽ നിന്ന് ഓഫ്‌റോഡ് ജീപ്പിൽ എത്തിയ വിനോദസഞ്ചാര സംഘത്തിനൊപ്പമായിരുന്നു കാർത്തിക്. അതേസമയം, സിംഹപ്പാറ വ്യൂ പോയിന്റിന് സമീപം നിൽക്കുന്നതിനിടെയാണ് യുവാവ് പെട്ടെന്ന് കൊക്കയിലേക്ക്…

Read More

ഡോ. റാമിന്‍റെ ജാമ്യം; പൊലീസ് തലപ്പത്ത് ഗൂഢാലോചന നടന്നോയെന്ന് സംശയം

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​ധ്യാ​പ​ക​ൻ ഡോ. ​എം.​കെ. റാ​മി​നെ ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ് ത​ല​പ്പ​ത്ത് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ജ​സ്‌​റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ഡോ. ​റാ​മി​ന് ത​ല​ശ്ശേ​രി എ​സ്.​സി/​എ​സ്.​ടി പ്ര​ത്യേ​ക കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ്യം ല​ഭി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പൊ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ത്ത പ​ക്ഷം കോ​ട​തി അ​തി​ന് ഉ​ത്ത​ര​വി​ടു​മെ​ന്നും പ്ര​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കാ​ൾ റെ​ക്കാ​ഡു​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​റ​സ്റ്റി​ന്‍റെ…

Read More

രാത്രിയാത്രയ്ക്ക് സ്ത്രീകൾക്കായി ‘പിങ്ക് ബസ്’; പ്രത്യേക സർവീസുമായി കെഎസ്ആർ‍ടിസി

തിരുവനന്തപുരം∙ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളില്‍ സ്ത്രീകള്‍ക്കു മാത്രമായി രാത്രികാല യാത്രയ്ക്കു വേണ്ടിയാണ് പിങ്ക് ബസ് സര്‍വീസ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സി.പി.ജോണ്‍ നിര്‍വഹിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം-ടെക്‌നോപാര്‍ക്ക് റൂട്ടിലാണ് തുടക്കത്തില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കിഴക്കേക്കോട്ട, തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളജ്, ആർസിസി, ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ്…

Read More

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ: ഡൽഹിയിൽപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നീതിയ്ക്കായിപ്രതിഷേ ധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ കേന്ദ്ര ഭരണാധികാരികൾക്കെതിരായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ ധ പ്രകടനം നടത്തി. കൈരളി ജംഗഷ്നിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റിയപ്രകടന പ്രതിക്ഷേധ സമരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷതവഹിച്ചു.ആർ.രവികുമാർ, ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ ,ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, പ്രദീഷ് ഓടാട്ട്, ശശി വാറണാട്ട്,…

Read More

ഏക മകന്റെ അകാലമരണം തളർത്തി, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി ∙ ഏക മകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ ആയിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ വീടിന്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.നേരത്തെ വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്‌ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക…

Read More

പി.പി കിറ്റും ഗ്ളൗസും വാങ്ങിയതിലെ അഴിമതി കെ.കെ.ശൈലജ കുടുങ്ങും

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണ റിപ്പോ‌ർട്ട് പൂ‌ർത്തിയായി. കൂടിയ വിലക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ  വൻ തുകയാണ് സ‌ർക്കാരിന് നഷ്ടമായത്. ഇതിനെതിരെ  മന്ത്രി കെ.മുരളീധരഉൻ്റെ നി‌ർദ്ദേശ പ്രകാരമാണ് പൊടിതട്ടിക്കിടന്ന അന്വേഷണ റിപ്പോർ‌ട്ട് പുറത്തെടുത്തത്. കോവിഡ് കാലയളവിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നു പിന്നീട് വന്ന ആരോഗ്യ …

Read More

യുഎഇയിൽനിന്നെത്തിയ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് ഉദ്യോഗസ്ഥ

കാസർകോട് ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും യുവാവ് പരാതി നൽകി. വനിതാ ഉദ്യോഗസ്ഥ ഷർട്ട് ഒഴികെ എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ചു. പരിശോധന കഴിഞ്ഞിറങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് ചിരിച്ചെന്നും ചൂണ്ടിക്കാട്ടി കാസർകോട് എരിയാൽ സ്വദേശി ഹുസൈനാർ മഹ്ഷാദാണ് പരാതി നൽകിയത്. പരിശോധന നടത്തിയതിലല്ല, നടത്തിയ രീതിയിലും ഒന്നും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്ന് മഹ്ഷാദ് പറയുന്നു. 19ന് ആയിരുന്നു പരാതിക്ക്…

Read More

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ ജയിലിൽ വിഎസ് അനുസ്മരണം നടത്തി

തിരുവനന്തപുരം ∙ ജയിൽ ചട്ടം ലംഘിച്ച് ജില്ലാ ജയിലിൽ രാഷ്ട്രീയ പരിപാടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണു ജയിലിൽ വിഎസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു, കോർപറേഷൻ മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. എന്നാൽ ജയിൽ അധികൃതർ ഇക്കാര്യം നിഷേധിച്ചു.ജയിലിൽ രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിനു വിലക്കുണ്ടെന്നും ഇങ്ങനെയൊരു സംഭവം നടന്നതായി അറിയില്ലെന്നുമാണു വിശദീകരണം. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ജയിലിലെ…

Read More

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന് തിരശീല വീണതിന് പിന്നിൽ

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിച്ചു. നഗരസഭാധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 17 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.കോൺഗ്രസിലെ നാല് കൗൺസിലർമാരുടെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്. പാർട്ടി നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ പ്രമേയത്തെ പിന്തുണച്ചത്. ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ലിസികുട്ടി മാത്യൂസ് എന്നിവരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. കൗൺസിൽ യോഗത്തിൽ പങ്കെടുത്ത സ്വതന്ത്ര അംഗം മായ രാഹുലും പ്രമേയത്തെ എതിർത്തില്ല. അതേസമയം, നഗരസഭാധ്യക്ഷ ദിയ ബിനു…

Read More

വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കെഎസ്ഇബിക്ക് ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 25 വർഷത്തേക്കുള്ള കരാറിലാണ് ഇരുവരും ഒപ്പുവെക്കുക. വൈകുന്നേരങ്ങളിൽ വൈദ്യുതിയുടെ ഉയർന്ന ഉപയോഗ സമയത്ത് അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ പുതിയ കരാർ സഹായകരമാകും എന്നാണ് വിലയിരുത്തൽ. കേരളത്തിന് യൂണിറ്റിന് 2.93 രൂപ എന്ന താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകും. വെൽസ്പൺ റിനീവബിൾ എനർജി…

Read More