ഷിഗെല്ല ആശങ്കയില്‍ വീണ്ടും സംസ്ഥാനം; മലപ്പുറത്തും കോഴിക്കോടും 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് മലപ്പുറം അമരമ്പലത്തെ കടയിൽനിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽനിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന ഏതാനും പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. പ്രദേശത്ത് 23 ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ…

Read More

മലപ്പുറത്തും ഷിഗെല്ല; നാല് വയസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ, 23പേർക്ക് രോഗലക്ഷണം

മലപ്പുറം: സംസ്ഥാനത്ത് കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേർക്കാണ് രോഗം ബാധിച്ചത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ 23പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ. നേരത്തേ കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണർ…

Read More

ഒമ്പത് വയസുകാരിക്ക് ഹൃദയാഘാതം; ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു, സ്‌കൂൾ അധികൃതർക്കെതിരെ കുടുംബം

ന്യൂഡൽഹി: ഒമ്പത് വസുകാരി ഹൃദയാഘാതത്തെത്തുടർന്ന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്‌സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്‌കൂളിൽ ഇന്നായിരുന്നു സംഭവം. ഗെയിംസ് പിരീഡ് കഴിഞ്ഞ് ക്ലാസ്‌മുറിയിൽ തിരിച്ചെത്തിയ കുട്ടി ഉടൻതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അവശയായി ക്ലാസിലേക്ക് വരുന്ന കുട്ടി അരയിൽ കൈകളൂന്നി നിൽക്കുന്നത് കാണാം. തുടർന്ന് തറയിലേക്ക് വീഴുന്നു. അദ്ധ്യാപിക ഓടിയെത്തി കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും കസേരയിൽ ഇരുത്തുകയും ചെയ്യുന്നുണ്ട്. ഇവർ കുട്ടിയുടെ മുഖത്ത് വെള്ലം തളിക്കുന്നതും വീഡിയോയിൽ കാണാം….

Read More

ഫോൺ ഉപയോഗം കുറയ്ക്കാം, ഓർമ്മശക്തി കൂട്ടാം; സോഷ്യൽ മീഡിയയിൽ തരംഗമായി ‘ബ്രെയിൻ സ്റ്റാക്കിംഗ്’

ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇൻസ്റ്റഗ്രാമിൽ അപരിചിതരുടെ വിശേഷങ്ങളും ട്രെൻഡിംഗ് പാട്ടുകളുമടങ്ങിയ റീൽസ് കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയാറില്ല. എന്നാൽ ഈ 'ഡൂംസ്ക്രോളിംഗ്' (ഫോണിൽ നോക്കി സമയം കളയുന്ന ശീലം) നമ്മുടെ ചിന്താശേഷിയെയും ഓർമ്മശക്തിയെയും ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതറിഞ്ഞിട്ടും പലർക്കും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ കഴിയാറില്ല. ഇപ്പോഴിതാ ഫോൺ ഉപയോഗം കുറയ്ക്കാനും തലച്ചോറിന് വിശ്രമം നൽകാനുമായുള്ള സോഷ്യൽ മീഡിയയിലെ പുതിയൊരു ട്രെൻഡാണ് വൈറലാകുന്നത്, 'ബ്രെയിൻ സ്റ്റാക്കിംഗ്'. ഫോണിന് പകരം തലച്ചോറിന്…

Read More

വർക്കലയിൽ വറ്റ മീൻ കഴിച്ച് ആശുപത്രിയിലായ യുവാവ് മരിച്ചു

തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ലഭിക്കുന്ന വിവരം. മത്സ്യത്തൊഴിലാളി കൂടിയാണ് സുധീർ. സുധീറിന്റെ ബോട്ടിൽ മത്സ്യം ലഭിക്കാത്തതിനെത്തുടർന്ന് 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം മറ്റൊരു ബോട്ടിൽ നിന്ന് സുധീർ വാങ്ങിയിരുന്നു. ഇതിൽ നിന്നാണ് സുധീറും വീട്ടിലേക്ക് കൊണ്ടുപോയത്. ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും…

Read More

ആരോഗ്യപ്രശ്നങ്ങളിൽ തളർന്നില്ല: ജെസിബിയും ക്രെയിനും കെഎസ്ആർടിസിയും വരെ, ഇത് അമലിന്റെ സ്വന്തം ‘വാഹനലോകം’

ജീവിതത്തിൽ ചെറിയ തിരിച്ചടികളെയും പ്രതിസന്ധികളെയും തള്ളിമാറ്റി തന്റെയുള്ളിലെ കഴിവുകളിലൂടെ ജീവിതത്തിൽ മുന്നേറുന്നവ‌ർ നമുക്കെന്നും ഒരു പ്രചോദനമാണ്. അത്തരത്തിലുള്ള നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തന്റെ കുഞ്ഞുകഴിവിൽ സന്തോഷം കണ്ടെത്തുന്ന ഒരു കൊച്ചുമിടുക്കനുണ്ട്. തിരുവനന്തപുരം വെമ്പായം മദപുരം സ്വദേശിയും കേബിൾ ടിവി ജീവനക്കാരനുമായ പ്രദീപ് കുമാറിന്റെയും അംഗനവാടി ഹെൽപ്പർ പ്രീതയുടെയും ഇളയ മകനായ അമൽ പി. കന്യാകുളങ്ങര ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. രണ്ടര വയസിലാണ് അമലിന് നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖം കണ്ടെത്തിയത്….

Read More

സംസ്ഥാനത്ത് വീണ്ടും അവയവദാനം; 17കാരൻ പുതുജീവനേകുന്നത് ആറുപേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തിൽ മരിച്ച 17കാരൻ ആറുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം മേലാറന്നൂർ സ്വദേശി രുദ്രേഷിന്റെ അവയവങ്ങൾ ആറുപേർക്കാണ് നൽകുന്നത്. ഹൃദയവും കിഡ്‌നിയുമടക്കം ദാനം ചെയ്യും. ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും.

Read More

പേവിഷബാധയേറ്റ് എട്ട് വയസുകാരി മരിച്ച സംഭവം; ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കുടുംബം രംഗത്ത്

കൊല്ലം: പേവിഷബാധയേറ്റ് എട്ട് വയസുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ കുടുംബം രംഗത്ത്. പിഴവ് സംഭവിച്ചിട്ടും അത് അംഗീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന് നിയയുടെ അമ്മ ഹബീറ ആരോപിച്ചു. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നിയ ഫൈസൽ മരിച്ചത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ആശുപത്രി സൂപ്രണ്ടിനും ഡോക്‌ടർമാർക്കുമെതിരെ കേസെടുത്തത് ചികിത്സയിൽ പിഴവ് സംഭവിച്ചതുകൊണ്ടാണ്. കുട്ടിക്ക് നൽകിയ വാക്‌സിൻ ഏതാണെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരുത്തണമെന്നും…

Read More

സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗോൾഡൻ ഗോൾ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം. 108,സർക്കാർ, സ്വകാര്യ ആംബുലൻസുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ പദ്ധതി ആദ്യം നടപ്പിലാക്കും. ജീവൻ രക്ഷിക്കുന്നവർക്ക് ഇനി മുതൽ ആരോഗ്യവകുപ്പ് ആദരം നൽകും. അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും തീരുമാനം. ഇതിനായി ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കു പുറമേ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിൻ്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റേയും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും കീഴിലുള്ള ആംബുലൻസുകളെക്കൂടി ഏകോപിപ്പിച്ച് അടിയന്തര…

Read More

വയനാട് പനമരത്ത് ഗർഭിണിക്ക് അയേൺ ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി

വയനാട്: പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്ന് മാറി നൽകിയതായി പരാതി. അയേൺ കുറവ് പരിഹരിക്കുന്നതിനുള്ള ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയെന്നാണ് ആരോപണം. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് സ്വദേശിനിയായ റാഹിന ആഷിഖ് (29) ആണ് മരുന്ന് മാറി നൽകിയ സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ആശങ്കയിലായ കുടുംബം അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Read More