വെള്ള, നീല റേഷൻ കാർഡുടമകൾക്ക് സന്തോഷ വാർത്ത, അരി വിഹിതം അഞ്ച് കിലോ വരെ വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ
തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകളുടെ അരി വിഹിതം 5 കിലോവരെ വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതൽ അരി ലഭിച്ചാൽ ഇവരും റേഷൻ കടയിലെത്തും. അരിവില നിയന്ത്രിക്കാൻ ഇത് സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. ചില്ലറ റേഷൻകടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലിൽനിന്ന് 35 ആക്കണമെന്നു റേഷൻവ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, മുൻഗണനേതര കാർഡിനുള്ള വിഹിതം വർദ്ധിപ്പിക്കാനായാൽ വില്പന കൂടും….