പാലായിൽ ചെയർപേഴ്‌സണായി മായ രാഹുൽ; ലഭിച്ചത് 16 വോട്ട്

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സണായി മായ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടാണ് മായയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി റിയ ചീരാംകുഴിക്ക് പത്ത് വോട്ട് ലഭിച്ചു. ആകെ 26 കൗൺസിലർമാരാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. പാലാ മുനിസിപ്പൽ കൗൺസിലിൽ 19ാം വാർഡിന്റെ പ്രതിനിധിയാണ് മായ. റിയ എട്ടാം വാർഡിന്റെ കൗൺസിലറാണ്. ഇടതുമുന്നണിയുടെയും വിമത കോൺഗ്രസ് കൗൺസിലർമാരുടെയും പിന്തുണയുള്ള സ്വതന്ത്ര അംഗമായാണ് മായ മത്സരിച്ചത്. നഗരസഭാ മുൻ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യുഡിഎഫിന് നഗരസഭ ഭരണം…

Read More

തൃശ്ശൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: യുവാവിനെ കുത്തേറ്റ നിലയിൽ രക്തം വാർന്ന് മരിച്ചതായി കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് മരിച്ചത്. ​തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസിന് അടുത്ത് ഇന്ന് രാവിലെയാണ് അജ്മലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു. ​പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി…

Read More

ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രം

ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യവും ഭക്തർക്ക് നേടാനായി. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം.. ഇന്നു രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ…

Read More

കോതമംഗലം എം.എ. കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം

കോതമംഗലം: എം.എ. കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി. വിദ്യാർത്ഥിനിയുടെ മരണത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ സമരം ശക്തമാക്കുന്നത്. പൂട്ടിയിട്ടിരുന്ന കോളേജ് ഗേറ്റ് തുറന്ന് വിദ്യാർത്ഥികൾ ക്യാമ്പസിനകത്ത് പ്രവേശിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതരിൽ നിന്ന് വ്യക്തമായ വിശദീകരണം ലഭിക്കാത്തതിലും വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കോളേജ് അധികൃതരിൽ നിന്ന് തൃപ്തികരമായ പ്രതികരണം…

Read More

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിയിരുന്ന കുടുംബം എക്‌സൈസിന്റെ പിടിയിലായി. ഇന്നലെ രാത്രി തിരുവനന്തപുരം ആറാലുംമൂട്ടിൽനിന്നാണ് എംഡിഎംഎയുമായി കുടുംബം പിടിയിലായത്. ഓണക്കാലത്തെ ലഹരിക്കടത്ത് തടയുന്നതിനായി നടത്തുന്ന ഓപ്പറേഷൻ തണ്ടർ പരിശോധനകൾക്കിടെയാണ് കുടുംബം വലയിലായത്. ഇഞ്ചയ്‌ക്കൽ അക്ഷരവീഥിയിൽ താമസിക്കുന്ന കിരൺ, അമ്മ ബീന (50), സുഹൃത്ത് അക്ഷയ്, കിരണിന്റെ പെൺസുഹൃത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറിൽനിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. തിരുപ്പൂരിൽനിന്ന് വസ്‌ത്രമെടുത്ത് മടങ്ങിവരികയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കുടുംബത്തിനൊപ്പം കിരണിന്റെ ആദ്യ ഭാര്യയിലെ മകളുമുണ്ടായിരുന്നു….

Read More

ഡിജിപിയെ എന്നല്ല ഒരു ഉദ്യോഗസ്ഥനെയും ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തരുത്’; ഗവർണർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്‌തി ലോക്‌ഭവനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് സംസാരിച്ചത്.   എസ്എഫ്‌ഐയുടെ സമരത്തിന് പിന്നാലെ കാലടി വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് ഗവർണർ ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയത്. മുൻസർക്കാരിന്റെ കാലത്തും…

Read More

വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് സൗകര്യങ്ങൾക്കായി അതിവേഗം ഭൂമിയേറ്റെടുക്കും

തിരുവനന്തപുരം: സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) തുറമുഖമായ വിഴിഞ്ഞത്ത് ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് സൗകര്യങ്ങൾക്കായി അതിവേഗം ഭൂമിയേറ്റെടുക്കും. വിഴിഞ്ഞത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മിഷൻ സമുദ്ര” പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. ആദ്യ 2എക്സിം കണ്ടെയ്നറുകളും ഫ്ലാഗ്ഓഫ് ചെയ്തു. ‘മിഷൻ സമുദ്രയുടെ ഭാഗമായി കൊച്ചിയിൽ ക്രൂസ് ടെർമിനൽ ആരംഭിക്കും. കൊച്ചിയിൽ നിന്ന് ദുബായിലേക്കും, ഗോവയിലേക്കും യാത്രാക്കപ്പൽ സർവീസുകളുണ്ടാവും. കാസർകോട് തിരുവനന്തപുരം സർവീസും തുടങ്ങും. കൊച്ചിൻ പോർട്ടിൽ ക്രൂയിസ്…

Read More

തിരമാല ഉയരും; തീരമേഖലകളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനുമുള്ള സാധ്യത മുൻനിർത്തി എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 11.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കൂടാതെ തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും…

Read More

തോരാമഴ കണക്കിലില്ല; ഒറ്റ രാത്രിയിൽ കേരളം വെള്ളത്തിനടിയിൽ! തിരുവനന്തപുരത്ത് അധികമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ ഏകദേശം 24 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരം കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 24.8 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. 1213.1 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ ഈ കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്.   ഏഴ് ജില്ലകളിലാണ് മഴ കുറഞ്ഞത്. ഇവയിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്,​ ഇടുക്കി ജില്ലകളിലാണ്. വയനാട്ടിൽ ഏകദേശം…

Read More

100 പവൻ സ്വർണത്തട്ടിപ്പ്; നൂറിലേറെ പരാതികൾ, ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ

ആലപ്പുഴ: യുവമോർച്ച നേതാവ് പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതി ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിലായി. കുറത്തിക്കാട് പൊലീസ് കായംകുളത്ത് ഒരു വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ യുവമോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനും സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും ഒളിവിലാണ്. പ്രതികൾ 100 പവനോളം സ്വർണം തട്ടിയെടുത്തുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.   കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് സ്വർണം വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ മുഖ്യപ്രതിയാണ് ടിനു…

Read More