‘സുരക്ഷ ഉറപ്പാക്കുമെന്നത് പച്ചക്കള്ളം’; റാപ്പിഡോ യാത്രയിൽ ജീവിതം തകർന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി
ബംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്‌ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ബംഗളൂരു സ്വദേശിനി റാപ്പിഡോ കമ്പനിയ്‌ക്കെതിരെ രംഗത്ത്. ജൂൺ17ന് ജോലിക്ക് പോകുന്നതിനിടെയാണ് 32കാരിയായ സാനി കൃഷ്‌ണ സഞ്ചരിച്ച റാപ്പിഡോ ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തെതുടർന്ന് ചികിത്സയ്‌ക്കായി 20 ലക്ഷം രൂപയിലധികം ചെലവായെന്നും അപകടത്തിന് ശേഷം റാപ്പിഡോ അധികൃതരിൽനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും സാനി ആരോപിച്ചു. ബാഗ്മനെ ടെക് പാർക്കിന് സമീപത്തുവച്ച് ട്രാക്‌ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റാപ്പിഡോ ബൈക്കിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായത്. വേഗത കുറയ്‌ക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്കോടിച്ചിരുന്ന വ്യക്തി അതനുസരിച്ചില്ലെന്നും…