നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ; ‘തുടക്ക’ത്തിലൂടെ തിരിച്ചെത്തി ചിപ്പി

കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം ബിഗ് സ്ക്രീനിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടി ചിപ്പി. വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിലൂടെയാണ് ചിപ്പി ബിഗ് സ്ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്. 25 വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിൽ അവർ വേഷമിടുന്നത്. ‘തുടക്ക’ത്തിൽ വിസ്മയ മോഹൻലാൽ അവതരിപ്പിക്കുന്ന മീനു എന്ന കഥാപാത്രത്തിന്റെ അമ്മവേഷത്തിലാണ് ചിപ്പി എത്തിയത്. “25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും” എന്ന കുറിപ്പോടെയാണ് ചിപ്പി സിനിമയിൽ തിരിച്ചെത്തിയതിന്റെ…

Read More

വിജയ്‌യിനെ സംഗീത പിരിയില്ല, വിവാഹ മോചന ഹർജി പിൻവലിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി പിൻവലിച്ചു. ചെന്നൈ ചെങ്കൽപ്പെട്ട്‌ കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹർജി തീർപ്പാക്കി. വിജയ്‌യുടെ അമ്മ ഇടപെട്ട് സംഗീതയുമായും കുടുംബവുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹർജി പിൻവലിച്ചതെന്നാണ് വിവരം. സംഗീത വീഡിയോ കോൺഫറൻസ് വഴിയാണ്‌ കോടതിയിൽ ഹാജരായതും നിലപാട് അറിയിച്ചതും. വിജയ് ഹാജരായില്ല. വിജയ്‌യിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാഹമോചന ഹർജി നൽകിയത്. മറ്റൊരു സ്ത്രീയോടുള്ള അടുപ്പം ഉന്നയിച്ചായിരുന്നു ഹർജി. മൂന്നു തവണ പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു….

Read More

അർജുൻ ആയങ്കി കേരളം വിട്ടു? സുപ്രീംകോടതിയിൽ ജാമ്യത്തിന് ശ്രമിക്കുന്നതായി സംശയം

തൃശൂർ: തെരച്ചിൽ വ്യാപകമാക്കിയിട്ടും അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പൊലീസ്. അർജുന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന ഇയാൾ പാലക്കാട് വഴി കേരളം വിട്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇപ്പോഴും പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് അർജുൻ ആയങ്കി സോഷ്യൽ മീഡിയ പോസ്റ്റുകളിടുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്തതിനാൽ ഇയാൾ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.     മൊബൈൽ സിമ്മിന് പകരം വൈഫൈ ഉപയോഗിച്ചാണ് അർജുൻ ആയങ്കി സോഷ്യൽ…

Read More

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധിപേർ ഗുരുതരാവസ്ഥയിൽ

ബംഗളൂരു: കർണാടകയിൽ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് എയർബസ് ആണ് മൈസൂർ – ബംഗളൂർ ദേശീയപാതയിൽ ബിടതിയിൽ അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാ‌ർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ഇന്ന് രാവിലെ 6.45ഓടെയായിരുന്നു അപകടം. KL15 A 1963 നമ്പർ ബസാണ് മറിഞ്ഞത്. റോഡരികിൽ സ്ഥാപിച്ചിരുന്ന ബോർഡിന്റെ തൂണിലിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം…

Read More

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 84ാം വാർഷികം ഇന്ന്

ന്യൂ​​ഡ​​ൽ​​ഹി​​:​​ മും​​ബ​​യി​​ലെ​​ ഗോ​​വാ​​ലി​​യ​​ ടാ​​ങ്ക് മൈ​​താ​​ന​​ത്ത് 1​​9​​4​​2​​ ആ​​ഗ​​സ്റ്റ് എ​​ട്ടി​​ന് മ​​ഹാ​​ത്‌​​മാ​​ഗാ​​ന്ധി​​യു​​ടെ​​ നേ​​തൃ​​ത്വ​​ത്തി​​ൽ​​ ന​​ട​​ത്തി​​യ​​ ക്വി​​റ്റ് ഇ​​ന്ത്യ​​ (​​ഇ​​ന്ത്യ​​ വി​​ടു​​ക​​)​​ സ​​മ​​ര​​ത്തി​​ന്റെ​​ 8​​4​​-ാം​​ വാ​​ർ​​ഷി​​കം​​ ഇ​​ന്ന്​ രാ​​ജ്യം​​ സ​​മു​​ചി​​ത​​മാ​​യി​​ ആ​​ച​​രി​​ക്കും​​. ഇ​​ന്ത്യ​​യെ​​ ബ്രീ​​ട്ടീ​​ഷ് ആ​​ധി​​പ​​ത്യ​​ത്തി​​ൽ​​ നി​​ന്ന് സ്വ​​ത​​ന്ത്ര​​മാ​​ക്കാ​​ൻ​​ നി​​ർ​​ണാ​​യ​​ക​​ പ​​ങ്കു​​വ​​ഹി​​ച്ച​​ സ​​മ​​ര​​മാ​​ണി​​ത്. ‘​​പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​ അ​​ല്ലെ​​ങ്കി​​ൽ​​ മ​​രി​​ക്കു​​ക​​”​​ (​​ഡൂ​​ ഓ​​ർ​​ ഡൈ​​)​​ എ​​ന്ന​​താ​​യി​​രു​​ന്നു​​ ഗാ​​ന്ധി​​ജി​​ സ​​മ​​ര​​ഭ​​ട​​ന്മാ​​ർ​​ക്ക് ന​​ൽ​​കി​​യ​​ മു​​ദ്രാ​​വാ​​ക്യ​​സ​​ദൃ​​ശ​​മാ​​യ​​ സ​​ന്ദേ​​ശം​​.ക്വിറ്റ് ഇന്ത്യ സമരം @84 ​​ സ​മ​ര​ പ്ര​ഖ്യാ​പ​നം​:​ ഓ​ൾ​ ഇ​ന്ത്യ​ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​ (​എ.ഐ​.സി​.സി​)​ മും​ബ​യ് സെ​ക്ഷനി​ൽ​…

Read More

പാലിയേക്കര ടോൾ പ്ലാസ കടന്ന് അർജുൻ ആയങ്കി,​ ദൃശ്യങ്ങൾ പുറത്ത് ; വടക്കുംനാഥ ക്ഷേത്ര മൈതാനത്തുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ : പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഞാനിരിക്കുന്നു എന്നാണ് അർജുൻ ആയങ്കിയുടെ എഫ്.ബി പോസ്റ്റ്. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് ,​ അതിനിടെ അർജുന്റെ സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തൃശൂർ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അർജുന്റെ ഫോൺ ലൊക്കേഷൻ തൃശൂരിൽ കണ്ടെത്തിയതിനാൽ നഗരത്തിൽ പൊലീസ് വ്യാപക…

Read More

ജപ്പാനിലെ ഭൂചലനം: ശസ്ത്രക്രിയ‌യ്‌ക്കി‌ടെ ആശുപത്രിയിൽ ഉണ്ടായ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ടോക്കിയോ: കഴിഞ്ഞ മാസം ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിനിടയിൽ ഒരു ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിലുണ്ടായ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിനിടെ ആശുപത്രിയിൽ നാല് ശസ്ത്രക്രിയകൾ നടന്നിരുന്നു. വയറ്റിലെ ശസ്ത്രക്രിയ നടക്കുന്നതിനിടയിലായിരുന്നു ഭൂചലനം. ഓപ്പറേഷൻ തിയറ്ററിലെ ഉപകരണങ്ങൾ ശക്തമായി ആടിയുലഞ്ഞപ്പോൾ, മെഡിക്കൽ സ്റ്റാഫ് സ്വന്തം ശരീരം കൊണ്ട് രോഗിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നതും, ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രി അധികൃതരുടെ കണക്കുപ്രകാരം, ഭയപ്പെടുത്തുന്ന സാഹചര്യത്തിലും നാല് ശസ്ത്രക്രിയകളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നാണ്…

Read More

ക്ഷേമ പെൻഷൻ വിതരണത്തിൽ സഹകരണ സംഘങ്ങളെ ഒഴിവാക്കിയത് കേന്ദ്ര സഹായം നഷ്ടമാകാതിരിക്കാൻ; വിശദീകരണവുമായി സർക്കാ‌ർ

തിരുവനന്തപുരം ; ക്ഷേമ പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ ഒഴിവാക്കി ദേശസാത്കൃത ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്നതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു.. കേന്ദ്ര സർക്കാരിന്റെ ഡി.ബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന സാഹചര്യം ഒഴിവാക്കാനാണ്…

Read More

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ പിടിയിൽ

ഗോഹട്ടി: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അസം സ്വദേശികളായ അംജദ് ഹുസൈൻ ലസ്‌കർ (20), സദ്ദാം ഹുസൈൻ ലസ്‌കർ (23), റിങ്കു ദാസ് (25) എന്നിവരാണ് പിടിയിലായത്. മിസോറാമിലാണ് സംഭവം. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 2.30 ഓടെ പെൺകുട്ടികൾ ധോലായ് പൊലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും…

Read More

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി,​ പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ,​ മദ്രസകൾ,​ ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ,​ ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി….

Read More