അവയവക്കച്ചവടം: ലേക്‌ഷോറിലെ ഡോക്‌ടർമാരെ ചോദ്യം ചെയ്‌ത് ഇ.ഡി
കൊച്ചി: കാസർകോട് സ്വദേശികൾ ഇടനിലക്കാരായി അവയവക്കച്ചവടം നടത്തിയ കേസിൽ എറണാകുളം ലേക്‌ഷോർ ഉൾപ്പടെയുള്ള ആശുപത്രിയിലെ ഡോക്‌ടർമാരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്‌തു. അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ഉപയോഗിച്ച് നടത്തിയ കച്ചവടത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഏതാനും പ്രമുഖ ആശുപത്രികളിലെ ഡോക്‌ടർമാരെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്‌തത്. ഡോക്‌ടർമാരുടെ വരുമാനം സംബന്ധിച്ച രേഖകളും പരിശോധിച്ചു. ലേക്‌ഷോറിൽ റെയ്ഡിന് ശേഷം മാനേജിംഗ് ഡയറക്‌ടർ എസ്.കെ.അബ്ദുള്ളയെ ഏതാനും ദിവസം മുമ്പ് നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി…