കൈക്കൂലിക്കേസിൽ സസ്‌പെൻഷൻ, പണം ചോദിച്ച് ഭാര്യയെ മർദിച്ചു; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ
ബെംഗളൂരു: പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പോലിസ് ഉദ്യോഗസ്ഥനെതിരെ ഭാര്യ. ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടറായ ഭൈരപ്പ കെ .എസ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഭാര്യയുടെ പരാതി. ഇയാൾക്കെതിരെ സ്ത്രീധന പീഡനം ,വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് വർഷം മുൻപ് വിവാഹിതയായ ഇവർക്ക് മുന്ന് വയസുള്ള ഒരു മകളുണ്ട്. മുമ്പ് സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കൈക്കൂലികേസിൽ…