Headlines

വൈദ്യുത കട്ട് എത്രനാൾ തുടരുമെന്ന് പറയാൻഉ കഴിയില്ല-മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാള്‍ തുടരേണ്ടിവരുമെന്ന് അറിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി‌ ജോസഫ്. മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയർന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടിയെന്നും മന്ത്രി വ്യക്തമാക്കി. . ‘കൈമാറ്റ വ്യവസ്ഥയില്‍ വാങ്ങിയ വൈദ്യുതി തിരിച്ചുനല്‍കേണ്ട ബാദ്ധ്യതയുണ്ട്. കൂടാതെ കേന്ദ്ര പൂളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയും കുറഞ്ഞു. ഭരണം പരാജയമാണെന്ന് പറയുന്നത് ശരിയല്ല. ഇടത് സർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിട്ടുണ്ട്. ബാറ്ററി സ്റ്റോറേജ് വർദ്ധിപ്പിക്കും’- മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പവർകട്ട്…

Read More

വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ട്: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ ജീവിതകാലത്തുതന്നെ വിവാഹമോചന ഹരജി സമര്‍പ്പിച്ചിരുന്ന മകള്‍ക്ക്, വിവാഹമോചന ഉത്തരവ് മാതാപിതാക്കളുടെ മരണശേഷമാണ് ലഭിച്ചതെങ്കിലും കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹമോചിതയായ മകള്‍ക്ക് കുടുംബ പെന്‍ഷന്‍ അനുവദിച്ച സായുധ സേനാ ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. ജസ്റ്റിസ് എസ് മനുവും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂര്‍ എരുവട്ടി സ്വദേശിനിയായ യുവതിയ്ക്കാണ് അനുകൂലമായ വിധി. അന്തരിച്ച മുന്‍…

Read More

‘സമഗ്ര 2026’ എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ചു നടത്തുന്ന സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കാൻ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (KSBCDC) ആവിഷ്കരിച്ച ഏറ്റവും പുതിയ പദ്ധതി’സമഗ്ര 2026′. ജൂലൈ 23 വ്യാഴാഴ്ച, എറണാകുളം പള്ളുരുത്തിയിലുള്ള എസ്.എൻ. ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി  വി. ഡി. സതീശൻ  ഉൽഘാടനം ചെയ്യും. സമഗ്ര 2026 ന്റെ വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പ് മേധാവികളുടെ ഒരു…

Read More

തീരജ്വാല” മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ നല്കി

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെ മുന്നില്‍ തീരജ്വാല അംഗങ്ങള്‍ വിശദീകരിച്ചു. ലത്തീന്‍ കത്തോലിക്ക മുക്കുവ സംവരണം അട്ടിമറിക്കുവാന്‍ 1947 എന്ന വർഷം എടുത്തു മാറ്റിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഇറക്കിയ ജിയോ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇതുവരെ ഇറക്കിയ എല്ലാ ജി ഒ കളും പിന്‍വലിക്കണമെന്നും, 4% ലത്തീൻ കത്തോലിക്ക മുക്കുവ, അഞ്ഞുറ്റിക്കാർക്ക് മാത്രമായി ഉണ്ടായിരുന്ന സംവരണം അതേപടി നിജപ്പെടുത്തണമെന്നും, വിഴിഞ്ഞത്തെ ഒരു കിലോമീറ്റര്‍ തുരങ്കപാത ജനവാസമേഖലയില്‍ നിന്നും…

Read More

ഗണേശോത്സവ പുരസ്‌കാരം

ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെംപിൾ ട്രസ്റ്റ്, ഗണേശോത്സവ സമിതി കേരളം എന്നിവയുടെ നേതൃത്വത്തിൽ ഗണേശോത്സവം 2026 സ്വാഗതസംഘം കമ്മിറ്റിയും പുരസ്‌ക്കാരവിതരണവും നടന്നു. അനർട്ട് മുൻഡയറക്ട്ടർ ഡോ ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി വി ശാന്തകുമാർ എം എൽ എയിൽ നിന്നും ആഴിമല ശിവക്ഷേത്രം ജനറൽ സെക്രട്ടറിയും എസ്എൻഡിപിയോഗം യൂത്ത്മൂവ്മെന്റ് കോവളം യൂണിയൻ സെക്രട്ടറിയുമായ വിജേഷ് ആഴിമല പുരസ്‌കാരം ഏറ്റുവാങ്ങുന്നു. ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, സ്വാമി അഗസ്ത്യശ്രീ രാജവൈദ്യമോഹനന്ദസരസ്വതി,കിഴക്കില്ലം രാജേഷ്നമ്പൂതിരി ,ഡോ രാധാകൃഷ്ണൻ എന്നിവർ…

Read More

ലോക യുവജന നൈപുണ്യ ദിനാചാരണം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക യുവജന നൈപുണ്യ ദിനാഘോഷം സംഘടിപ്പിച്ചു. അദാനി ഫൗണ്ടേഷൻ CSR ഹെഡ് ശ്രീ സെബാസ്റ്റ്യൻ ബ്രിട്ടോ ഉത്ഘാടനം നിർവഹിച്ച പൊതു പരിപാടിയിൽ അദാനി ഫൗണ്ടേഷൻ ടീം അംഗങ്ങൾ, അസാപ്പ് കേരള വിഴിഞ്ഞം ടീം അംഗങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് റിസോഴ്സ് പേർസൺസ് എന്നിവർ പങ്കെടുത്തു. കൂടാതെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ…

Read More

പി.ടി ശ്രീകുമാറിന് ഡോ. എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ്

പുനലൂർ വാളക്കോട് നരസിംഹ വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും വൊക്കേഷണൽ ഹയർ സെക്കന്ററി ലക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പി.ടി ശ്രീകുമാറിനെ ഈ വർഷത്തെ ഡോ. എ. പി. ജെ.അബ്ദുൾ കലാം നാഷണൽ അവാർഡിന് തെരഞ്ഞെടുത്തു. അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം മുല്ലപ്പെരിയാർ ഡാം സമിതി പ്രവർത്തനങ്ങൾ, ആന്റി കറപ്ഷൻ മിഷൻ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ, കേരള പ്ലാന്റേഷൻതൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി ഇടുക്കി, പാലക്കാട്‌ വയനാട് ജില്ലകളിലെ ലയങ്ങളും…

Read More

കൊച്ചി അൽ റീമിലെ ഭക്ഷ്യവിഷബാധയിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് ഷിഗെല്ല

കൊച്ചി: അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കുഴിമന്തിക്ക് ഏറെ പ്രശസ്തമായ അൽ റീം ഹോട്ടൽ ശൃംഖലയിലെ കത്രിക്കടവിലെ ഔട്ട്‌ലെറ്റിൽ കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.   ഈ മാസം 11,12 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളംപേർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിൽ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് മൂന്നുപേർക്ക് ഷിഗെല്ല പോസിറ്റീവായത്. ജില്ലാ മെഡിക്കൽ…

Read More

നിതിൻ രാജിന്റെ മരണം; അന്വേഷണസംഘം ചിറ്റൂരിൽ,​ ഡോ. റാമിനെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എം കെ റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ. റാം ഒളിവിൽ കഴിയുന്നത് ചിറ്റൂരിലാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാളെ ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.   റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്നാണ് അന്വേഷണസംഘം തെരച്ചിൽ വ്യാപിപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി റാമിനെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ്…

Read More

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

പുലാപ്പറ്റ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. കിഴക്കേതില്‍ വെട്ടംപറമ്പില്‍ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും മകന്‍ യുവാന്‍ ആണു മരിച്ചത്. രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടിയിരുന്നു. രാവിലെ കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു. സഹോദരി: അശ്വിത.

Read More