രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്റെ അടിയന്തര ഇടപെടൽ. ദുരന്തസ്ഥലത്തെത്തി, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മന്ത്രിമാരായ എ.പി.അനിൽ കുമാറിനെയും ടി.സിദ്ദിഖിനെയും നിയോഗിച്ചു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി, സ്ഥിതിഗതികൾ വിലയിരുത്തി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ എച്ച്.ദിനേശൻ, റവന്യൂ- ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ.ജീവൻ ബാബു, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്ത അടിയന്തര യോഗവും ചേർന്നു. ആഭ്യന്തരമന്ത്രി…

Read More

വില്ലനായി ഷിഗെല്ല പടരുന്നു

ജില്ലയെ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു, ഷിഗെല്ലയാണ് പുതിയ വില്ലൻ. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, ഊർജിതമായി നടക്കുന്നതിനിടെയാണ് ആദ്യമായി ഷിഗെല്ല ജില്ലയിലേക്ക് കടന്നെത്തിയത്. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ഉന്നതിയിലെ പത്ത് വയസുകാരിക്കാണ് ജില്ലയിൽ ആദ്യമായി ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവിടെ രണ്ട് വാ‌ർഡുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയിരം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയാണിത്. കുഞ്ഞുകുട്ടികളും പ്രായമായവരും ഏറെയുള്ള പ്രദേശമാണിത്. രോഗം സ്ഥിരീകരിച്ച കുട്ടിയെക്കൂടാതെ വയറിളക്ക രോഗമുള്ള രണ്ട് കുട്ടികൾ നിലവിൽ ചികിത്സയിലായിരുന്നു. അവരിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യം രോഗം…

Read More

ചെളിയിൽ വീണ അവളെ ഞാൻ എടുത്തുയർത്തി”: ഞെട്ടലിൽ ബെൽരാജും കൂടമ്മാളും

മേപ്പാടി: ‘ഒന്നും ഓർമ്മയില്ല. മലയിടിഞ്ഞുവരുമ്പോലെ മഴവെള്ളം മണ്ണിനൊപ്പം കുത്തിയൊലിച്ചെത്തി. രക്ഷപ്പെടുന്നതിനിടെയാണ് അവളെ മലവെള്ളം മൂടിയത്. അപ്പോൾ എന്റെ നിലവിളി മലയോളം പൊങ്ങിപ്പോയി…’ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ കള്ളാടി ഭാഗത്ത് ഇന്നലെയുണ്ടായ ദാരുണ ദുരന്തത്തിൽ നിന്ന് ഭര്യയ്ക്കൊപ്പം രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി ബെൽരാജ് പറഞ്ഞു. ദുരന്തം നടന്നതിന്റെ അക്കരെയുള്ള മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ബെൽരാജും ഭാര്യ കൂടമ്മാളും. ഇന്നലെ കനത്തമഴ കാരണം പണിയുണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും തൊട്ടടുത്ത സ്‌കൂളിൽപോയി. രാവിലെ പതിനൊന്നോടെ രണ്ടുപേരും സാധനങ്ങൾ വാങ്ങാൻ മേപ്പാടിയിലേക്ക്…

Read More

കള്ളാടി മണ്ണിടിഞ്ഞ് മൂന്ന് മരണം

കൽപ്പറ്റ: ചൂരൽമലയ്‌ക്ക് മൂന്ന് കിലോമീറ്റർ മാത്രമകലെ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം കനത്ത മഴയിൽ മണ്ണിടിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തുരങ്ക നിർമ്മാണ പ്രൊജക്ട് ഓഫീസിലെ എൻജിനിയർ അടക്കമുള്ള അഞ്ച് പേരെ കാണാതായി. ഇവർക്കായി കെഡാവർ നാ‌യ്‌ക്കളെ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. മണ്ണിൽ കുടുങ്ങിയ ഒമ്പതുപേരെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ…

Read More

ചൈനയില്‍ നാശംവിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ്: അണക്കെട്ടുകള്‍ തകര്‍ന്നു, രണ്ട് മരണം ദക്ഷിണ ചൈനയില്‍ നാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്ര്

ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ കനത്ത നാശം വിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ്. കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ടുപേര്‍ മരിക്കുകയും മൂന്ന് പ്രധാന അണക്കെട്ടുകള്‍ തകരുകയും ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. ദക്ഷിണ ചൈനയിലെ ഗുവാംഗ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ നാനിംഗില്‍ മാത്രം 55,000-ത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 48,000 പേരെയാണ് നാനിംഗില്‍ നിന്ന് മാത്രം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്…

Read More

ഇറാനെതിരെ തിരിഞ്ഞ് ഖത്തര്‍, ഹോര്‍മുസില്‍ സ്ഥിതി രൂക്ഷമാക്കി ഡ്രോണ്‍ ആക്രമണം; ‘ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുത്’

  ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഇറാനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ രംഗത്തെത്തി. ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടത് തങ്ങളുടെ ടാങ്കറാണെന്ന് സ്ഥിരീകരിച്ച ഖത്തര്‍, ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് നിര്‍ത്താന്‍ ഇറാനോട് ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാന്റെ സാന്നിധ്യത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന രാജ്യമാണ് ഖത്തര്‍ എന്നതിനാല്‍, അവരുടെ ഈ പുതിയ നീക്കം വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. സംഭവത്തിലുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി…

Read More

ആരെയും കുറ്റപ്പെടുത്താനില്ല, കേന്ദ്രത്തിന്റെ എല്ലാസഹായവും ലഭിക്കും’: മേപ്പാടി മണ്ണിടിച്ചിലില്‍ സുരേഷ് ഗോപി

  തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക് ഇത്തരം അപകടങ്ങള്‍ കാണുമ്പോള്‍ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതില്‍നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരാഴ്ച മുന്‍പ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ…

Read More

അഞ്ച് മരണം, ഏഴ് പേരെ കാണാനില്ല; വയനാട് രക്ഷാപ്രവര്‍ത്തനത്തിന് NDRF സംഘവും, തെരച്ചില്‍ തുടരുന്നു

  കല്‍പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തിന് സമീപമുണ്ടായ അപകടത്തില്‍ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി, ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനുമായി എന്‍ഡിആര്‍എഫ് സംഘവും സ്നിഫര്‍ ഡോഗും എത്തിയിട്ടുണ്ട്. കാണാതായവര്‍ മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനത്തിനിടെയ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ വയനാട് ജില്ലയില്‍ കനത്ത…

Read More

കശുവണ്ടി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതുക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ ഇറക്കിയ ഉത്തരവിലുണ്ടായിരുന്ന ഹൈക്കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വ്യവസായ വകുപ്പ് പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവാണ് ഹൈക്കോടതിയില്‍ ഉത്തരവ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന മുന്‍ ഉത്തരവിലെ വിവാദ ഭാഗം പുതിയ സത്യവാങ്മൂലത്തില്‍നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെതിരെ…

Read More

അനധികൃതമായ 300 കോടി സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ ഡിഎസ്പി സങ്കീ റെഡ്ഡി ഭീം റെഡ്ഡിയാണ് അറസ്റ്റിലായത്. 300 കോടി രൂപയാണ് ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ ഇയാള്‍ അനധികൃതമായി സമ്പാദിച്ചതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. തിങ്കളാഴ്ച രാത്രി സ്വന്തം വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പൊലീസുകാരന്റെ സമ്പാദ്യം 300 കോടിഹൈദരാബാദ് പൊലീസിലെ കമ്പ്യൂട്ടര്‍ സര്‍വീസസ് വിഭാഗത്തില്‍ ആണ് സങ്കീ റെഡ്ഡി ജോലി ചെയ്യുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ സങ്കീ റെഡ്ഡിയുടെ ബന്ധുക്കള്‍ ബിനാമികള്‍, സുഹൃത്തുക്കള്‍…

Read More