പൂനെ കൊലപാതകം: ‘കുറ്റം തെളിഞ്ഞാല്‍ സിയയെയും കോട്ടയുടെ മുകളില്‍ നിന്ന് എറിയണം’, ആവശ്യപ്പെട്ട് മാതാപിതാക്കള്‍
പൂനെ: യുവ വ്യവസായി കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിയ ഗോയലിനെതിരെ കടുത്ത പ്രതികരണവുമായി മാതാപിതാക്കള്‍. കുറ്റക്കാരിയെന്ന് കണ്ടാല്‍ കേതനെ പ്രതികള്‍ കൊലപ്പെടുത്തിയതുപോലെ ലോഗഹഡ് കോട്ടയുടെ മുകളില്‍ നിന്നും എറിഞ്ഞ് സിയയെയും ശിക്ഷിക്കണമെന്നാണ് അമ്മ പൂജ ഗോയല്‍ പറയുന്നത്. ‘ഇവരിലാരെങ്കിലും കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ ശക്തമായ ശിക്ഷതന്നെ നല്‍കണം. എന്റെ മകളാണെങ്കിലും ശരി. എന്റെ മകള്‍ കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ കേതനെ താഴേക്ക് എറിഞ്ഞ കോട്ടയിലെ അതേസ്ഥലത്ത് നിന്നും അവളെയും എടുത്തെറിയണം.കുടുംബത്തിന് സിയ-കേതന്‍ വിവാഹത്തില്‍ അത്ര പ്രതീക്ഷ…