രാമക്ഷേത്ര ഫണ്ട് വെട്ടിപ്പ്: 8 പേര്‍ അറസ്റ്റില്‍; ട്രസ്റ്റ് തലവന്‍സ്ഥാനം രാജിവെച്ച് വിഎച്ച്പി ഉപാധ്യക്ഷന്‍
അയോധ്യ: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കവെ, വിശ്വഹിന്ദു പരിഷത് ഉപാധ്യക്ഷന്‍ ചമ്പത് റായ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ തലവന്‍സ്ഥാനം രാജിവെച്ചു. ട്രസ്റ്റി അനില്‍ മിശ്രയും രാജി സമര്‍പ്പിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഈ കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രാജി. പണം എണ്ണുന്ന ജീവനക്കാര്‍, എണ്ണല്‍ നടപടികളുടെ തലവന്‍, മേല്‍നോട്ടം വഹിച്ച വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ…