കണ്ണൂര്: തില്ലങ്കേരിയിലെ 20 കാരി കീര്ത്തനയുടെ ആത്മഹത്യയില് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില് കീര്ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. കീര്ത്തന ജീവനൊടുക്കിയത് പ്രണയ നൈരാശ്യത്തെ തുടര്ന്നാണെന്നും ആണ്സുഹൃത്തായ ആദിദേവിന്റെ അച്ഛന് പോലീസുകാരനായതിനാല് കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.
കണ്ണൂരിലെ കീര്ത്തനയുടെ ആത്മഹത്യ: പോലീസ് അന്വേഷണത്തില് കുടുംബത്തിന് അതൃപ്തി ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി