എസ്ഐആറിൽ ഒന്നേകാൽ കോടി ഹിന്ദു വോട്ടർമാരുടെ പേര് വെട്ടി,​ യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി വോട്ടർമാരുടെ പേരുകൾ എസ്.ഐ.ആ‍ർ പ്രക്രിയയ്ക്ക് ശേഷം ഒഴിവാക്കപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. എസ്.ഐ.ആർ നടപടിയിലൂടെ വൻതോതിൽ ഹിന്ദുവോട്ടർമാർ പുറത്തായതായി ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ട സ്ഥാനത്ത് നിലവിൽ ഏകഗേശം 13 കോടി വോട്ടർമാർ മാത്രമാണുള്ളതെന്ന് യോഗി ചൂണ്ടിക്കാട്ടി. ഇതിന് പുറമേ വിവിധ വിഭാഗങ്ങളിൽ നിന്നായി അർഹരായ വോട്ടർമാർ പട്ടികയ്ക്ക് പിുറത്താണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട 66 ലക്ഷത്തോളം പേർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ഇല്ല. സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ ഏകദേശം 55 ലക്ഷം പേർ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടില്ല. 18നും 19നും ഇടയിൽ പ്രായമുള്ള നാലരലക്ഷത്തോളം യുവ വോട്ടർമാരുടെ പേരുകളും ഒഴിവാക്കപ്പെട്ടതായി യോഗി വ്യക്തമാക്കി.

വോട്ടർമാരുടെ പേരുകൾ വൻതോതിൽ ഒഴിവാക്കപ്പെട്ടത് 28 നഗര നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വിജയ സാദ്ധ്യതയെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *