കിഫ്‌ബി കടമെടുപ്പിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നു; കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: മുൻസർക്കാരിന്റെ കാലത്തെ കിഫ്‌ബി കടമെടുപ്പിനെ അന്നത്തെ ധനവകുപ്പ് എതിർത്തതിൽ കൂടുതൽ തെളിവുകൾ പുറത്ത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിധിയെ കടമെടുപ്പ് ബാധിക്കുമെന്നും വലിയ പലിശ ബാദ്ധ്യയുണ്ടാക്കുമെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ജൂൺ ആറിന് നടന്ന യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

കിഫ്‌ബിക്ക് അധിക ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് ബിശ്വനാഥ് സിൻഹ ധനകാര്യ വകുപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ഇതുമറികടന്ന് അടുത്ത മൂന്നുവർഷത്തേക്ക് കിഫ്‌ബിക്ക് അധിക ഗ്യാരണ്ടി നൽകാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽതന്നെ ബിശ്വനാഥ് സിൻഹയെ അഡീഷണൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റുകയും ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *