കൊച്ചിയിലെ സിനഗോഗ് തീയിട്ടതിന് പിന്നിലും ബിഷ്ണോയ് സംഘം? എബിൻ പോൾ ബിഷ്ണോയ് ഗ്രൂപ്പംഗമെന്ന് സംശയം

കൊച്ചി : എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിലെ പ്രതി എബിൻ പോളിന് ഗുണ്ടാസംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം. ടെലഗ്രാമിന്റെ ബിഷ്ണോയ് അനുകൂല ഗ്രൂപ്പുകളിൽ എബിൻപോൾ സജീവമായി ഇടപെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുണ്ട്. അക്രമം നടത്താൻ എബിന് നിർദ്ദേശം ലഭിച്ച ടെലഗ്രാം ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

കൂടാതെ എബിന്റെ ഫോൺ സെർച്ച് ഹിസ്റ്ററിയിൽ ലോറൻസ് ബിഷ്ണോയിയെ കുറിച്ച് തെരഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാ ംഗ്രൂപ്പിലെ ബോസ് എന്ന ഐ.ഡിയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സിനഗോഗിന് തീയിട്ടതെന്നാണ് എബിൻ പോൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. ഈ ബോസ് ബ്ഷ്ണോയ് സംഘത്തിലെ ആരെങ്കിലുമാണോ എന്നത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം എ​ബി​ൻ​ ​പോ​ളി​നെ​ ​അ​ഞ്ച് ​ദി​വ​സ​ത്തെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​ക്ക് ​ശേ​ഷം​ ​ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​എ​റ​ണാ​കു​ളം​ ​സ​ബ് ​ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ഇ​യാ​ളു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​അ​വ​ധി​ ​ക​ഴി​ഞ്ഞ് ​കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​മെ​ങ്കി​ലും​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നും​ ​തെ​ളി​വെ​ടു​പ്പി​നും​ ​വേ​ണ്ടി​ ​വീ​ണ്ടും​ ​ക​സ്റ്റ​ഡി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നീ​ക്കം. ​ഇ​യാ​ൾ​ക്കെ​തി​രെ​ ​യു.​എ.​പി.​എ​ ​ചു​മ​ത്താ​ൻ​ ​കൂ​ടു​ത​ൽ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം.​ ​പ്ര​തി​യു​ടെ​ ​ലാ​പ്ടോ​പ്പ്,​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​എ​ന്നി​വ​യി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​ഡി​ജി​റ്റ​ൽ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​യു.​എ.​പി.​എ​ ​ചു​മ​ത്തു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടും.

Leave a Reply

Your email address will not be published. Required fields are marked *