കോട്ടയത്ത് കാറും സ്കൂട്ടറും ഓട്ടോയും ഉൾപ്പെടെ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: നിരവധിപേർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയത്ത് ദേശീയപാത 183ൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ചോറ്റി ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ 8.15-ഓടെയായിരുന്നു അപകടം. അപകടത്തിൽ യാത്രക്കാർക്കും വഴിയാത്രികർക്കും അടക്കം നിരവധി പേർക്ക് പരിക്കേറ്റു.

അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗത്തിലെത്തിയ കാർ മറ്രൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിലെത്തിയ വാഹനത്തിൽ ഇടിക്കുകയും തുടർന്ന് മറ്റു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *