‘ചലോ ദില്ലി’ തുടങ്ങി; സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ട് ബിജെപിയുടെ എതിർ മാർച്ചും

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് പ്രതിപക്ഷ നിര ഇലക്ഷൻ കമ്മീഷനെ ലക്ഷ്യമിടുമ്പോൾ, കോൺഗ്രസിന്റെ 'ചലോ ദില്ലി' മാർച്ചിന്റെ സമയത്തെ ചോദ്യം ചെയ്ത് 1984-ലെ സിഖ് വിരുദ്ധ കലാപത്തെ മുൻനിർത്തി ഭരണകക്ഷിയായ ബിജെപി എതിർ റാലി സംഘടിപ്പിക്കുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന 'ചലോ ദില്ലി' മാർച്ച് മിന്റോ റോഡ് – കണോട്ട് പ്ലേസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ഇത് ഇന്ത്യാ സഖ്യം റാലി സംഘടിപ്പിക്കുന്ന രാംലീല മൈതാനത്ത് സമാപിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഒത്തു കൂടിയ ശേഷമാണ് നേതാക്കൾ തുറന്ന വാഹനത്തിൽ രാം‌ലീലയിലേക്കുള്ള മാർച്ച് ആരംഭിച്ചത്.

കേരള മുഖ്യമന്ത്രി വിഡി സതീശനും നേതാക്കളായ എം‌എ ബേബി, പ്രേമചന്ദ്രൻ അടക്കമുള്ള നേതാക്കളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. ഖാർഗെയുടെ വസതിയിൽ നിന്ന് പുറപ്പെട്ട ആദ്യ വാഹനത്തിൽ രാഹുൽ ഗാന്ധി മുൻ നിരയിലുണ്ടായിരുന്നു. ഡി രാജ, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, മമത ബാനർജി, കെ സി, കുഞ്ഞാലിക്കുട്ടി, പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ, എം എ ബേബി എന്നിവരും വാഹനത്തിൽ ഉണ്ടായിരുന്നു.

1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ട് ബി.ജെ.പി വെസ്റ്റ് ഡൽഹിയിൽ മാർച്ച് നടത്തുന്നു. അക്രമത്തിന്റെ വാർഷിക ദിനത്തിൽ തന്നെ റാലി നടത്തുന്നതിനെതിരെ ബിജെപി കോൺഗ്രസിനെ കുറ്റപ്പെടുത്തി. സിഖ് വംശജർ കൂടുതലുള്ള ഹരി നഗർ പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് തിലക് നഗർ മെട്രോ സ്റ്റേഷനിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *