ഗുരുവായൂർ ക്ഷേത്ര മാസ്റ്റർ പ്ലാൻ ഹൈക്കോടതി മേൽനോട്ടത്തിൽ; ചെന്നൈ കമ്പനിയെ തിരഞ്ഞെടുത്തു

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിന്റെ മാസ്റ്റർ പ്ലാൻ ഹൈക്കോടതി മേൽനോട്ടത്തിൽ തയ്യാറാക്കും. ഇതിനായി ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയെ തിരഞ്ഞെടുത്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

കൗസ്തുഭത്തിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സ് ക്യു കോംപ്ലക്‌സാക്കി മാറ്റാനും ദേവസ്വം ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തിരക്ക് നിയന്ത്രിക്കുക എന്നിവയാണ് മാസ്റ്റർ പ്ലാനിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഏകദേശം 30 വർഷം മുമ്പുതന്നെ ക്ഷേത്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ 2025 നവംബറിൽ ഹൈക്കോടതി ദേവസ്വം ഭരണസമിതിക്ക് കർശന നിർദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹൈക്കോടതി മേൽനോട്ടത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *