ഡ്രൈഡേയില്‍ അനധികൃത മദ്യ വില്‍പന ;ഓച്ചിറയില്‍ വീട്ടില്‍ നിന്ന് പിടികൂടിയത് 124 കുപ്പി മദ്യം

ഓച്ചിറയില്‍ ഡ്രൈ ഡേ ദിനത്തില്‍ വീട്ടില്‍ വച്ച് അനധികൃത മദ്യവില്‍പന നടത്തുന്നതിനിടെ വന്‍ മദ്യശേഖരവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. ചങ്ങന്‍കുളങ്ങര കൊച്ചു മഠത്തില്‍ വീട്ടില്‍ ഗോപാല കൃഷ്ണനെ (49) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 62 ലിറ്ററോളം വരുന്ന 124 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് കണ്ടെടുത്തത്. ഡ്രൈ ഡേ ദിവസങ്ങളില്‍ ഉയര്‍ന്ന വിലയ്ക്ക് വിപണനം നടത്തുന്നതിനായി സൂക്ഷിച്ചതായിരുന്നു ഈ മദ്യശേഖരം. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *