ദീപാവലിക്ക് യാത്രക്കാർക്ക് സന്തോഷ വാർത്ത,​ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കണ്ണൂർ: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. നവംബർ ആറിനും ഏഴിനുമാണ് സർവീസുകൾ.

06533 നമ്പർ ട്രെയിൻ ആറിന് രാത്രി 9.45ന് ബംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെട്ട് ഏഴിന് ഉച്ചക്ക് 12.30ന് തൂത്തുക്കുടിയിലെത്തും. മടക്കയാത്രയിൽ 06534 നമ്പർ ട്രെയിൻ ഏഴിന് വൈകീട്ട് 3.30ന് തൂത്തുക്കുടിയിൽനിന്ന് പുറപ്പെട്ട് എട്ടിന് പുലർച്ചെ 5.30ന് ബംഗളൂരു കന്റോൺമെന്റിലും എത്തും.

ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള 06545 നമ്പർ ട്രെയിൻ ഏഴിന് പുലർച്ചെ 12.05ന് എസ്.എം.വി.ടി ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മടക്കയാത്രയിൽ കണ്ണൂരിൽ നിന്ന് 7ന് വൈകുന്നേരം 6.25ന് പുറപ്പെടുന്ന 06546 നമ്പർ ട്രെയിൻ അടുത്ത ദിവസം രാവിലെ 9.45ന് ബെംഗളൂരുവിൽ എത്തും

നിസാമുദ്ദീനിൽ നിന്ന് 3 ട്രെയിനുകൾ

നവംബർ 5, 12, 19 തീയതികളിൽ (വ്യാഴാഴ്ചകളിൽ) രാവിലെ 5.45ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകീട്ട് 4.30 ന് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ എത്തിച്ചേരും. മടക്കയാത്ര 2, 9, 16 തീയതികളിൽ (തിങ്കളാഴ്ചകളിൽ) ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11.50ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തിച്ചേരും. വർക്കല ശിവഗിരി, കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ , മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ട്രെയിൻ സമയങ്ങളിലും സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരാം എന്നതിനാൽ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പുകളോ വഴി യാത്രയ്ക്ക് മുമ്പ് കൃത്യമായ സമയം പരിശോധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *