തിരുവനന്തപുരം: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിനില്ലെന്നും ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
നെടുമ്പാശ്ശേരി അപകടക്കേസ്: അട്ടിമറി ആരോപണം പരിശോധിക്കും, പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ഡിജിപി