തിരുവനന്തപുരം: സംഗീത സംവിധായകൻ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബർ ഒൻപതിന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും നൽകി ആദരിക്കും. തൃശൂർ ബിഷപ്പ് പാലസിനോട് ചേർന്നുള്ള ഡിബിസിഎൽസി ഹാളിൽ ഡിസംബർ ഒൻപത് വൈകിട്ട് 5.30നാണ് അവാർഡ് സമ്മേളനം നടക്കുന്നത്. തുടർന്ന് കെ. എസ്. ചിത്ര "രാജഹംസമേ" ജോൺസൺ സംഗീതസന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
പ്രഥമ ജോൺസൺ പുരസ്കാരം കെ എസ് ചിത്രയ്ക്ക്