അജിത്തും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു,​ ഡെയർ ഡെവിളിന് ചെന്നൈയിൽ തുടക്കം

തമിഴ് സൂപ്പർതാരം അജിത്കുമാറും മലയാളി താരം ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. അജിതിന്റെ 64-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രനാണ്. ശാലിനി അജിത് കുമാറാണ് നിർമ്മാണം. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു. ശ്രീലീലയാണ് നായിക. പാർത്ഥിപൻ, സുനിൽ,​ റെഡിൻ കിംഗ്‌സ്‌ലി,​ പ്രഭു,​ രാധിക,​ യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.

അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്നു. വിജയ് വേലുക്കുട്ടിയാണ് എഡിറ്റിംഗ്. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. നവംബർ 22ന് ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കും. ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കുന്ന തുടർച്ചയായ ഷെഡ്യൂളാണ് ചിത്രത്തിന് വേണ്ടി പ്ലാൻ ചെയ്‌തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *