തിരുവനന്തപുരം: ബാറുടമകളില്‍നിന്നു മാസപ്പടിയും കോഴയും വാങ്ങിയെന്ന ആരോപണം നേരിട്ട എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുന്‍ എകൈ്സസ് കമ്മിഷണര്‍ ശ്രീറാം സാംബശിവറാവു അഴിമതി ആരോപണം ഉന്നയിച്ച എറണാകുളം ജോയിന്റ് എക്സൈസ് കമ്മിഷണര്‍ വിനോദ് കുമാറിനെയും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.ആര്. അജയ്യെയുമാണ് പുതിയ ഉത്തരവിലൂടെ സ്ഥലംമാറ്റിയത്.
വിനോദ് കുമാറിനെ വിമുക്തിയുടെ ചുമതലയിലേക്കും കെ.ആര്. അജയ്യെ തിരുവനന്തപുരം ഡെപ്യൂട്ടി എകൈ്സസ് കമ്മിഷണറായുമാണ് നിയമിച്ചത്.
കോഴിക്കോട് നോര്‍ത്ത് സോണ്‍ ജോയിന്റ് കമ്മിഷണറായിരുന്ന ഷിബു വൈ. എറണാകുളം ജോയിന്റ് കമ്മിഷണറാകും. വിമുക്തിയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് വി. എക്സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ജോയിന്റ് കമ്മിഷണറാകും. സുരേഷ് കെ.എസ് കോഴിക്കോട് നോര്‍ത്ത് സോണ്‍ ജോയിന്റ് കമ്മിഷണറായി ചുമതലയേല്‍ക്കും. പദവി ഒഴിയുന്നതിനു തൊട്ടുമുമ്പ് സാംബശിവറാവു സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥര്ക്കെതിരേ ഗുരുതരമായ കോഴ ആരോപണങ്ങളുള്ളത്. മൂവാറ്റുപുഴയിലെ ഗംഗ ബാറില്‍നിന്ന് വിനോദ് കുമാര്‍ 50,000 രൂപ കൈപ്പറ്റിയെന്നും കായംകുളത്തെ റോമ സെന്റര്‍ ബാറുടമയില്‍നിന്ന് കെ.ആര്. അജയ് പണം വാങ്ങിയെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം. കള്ളുഷാപ്പ് ലൈസന്‍സുമായി ബന്ധപ്പെട്ടും അജയ്ക്കെതിരേ പണം വാങ്ങിയെന്ന ആരോപണമുണ്ടായിരുന്നു.
ഇരുവര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു സാംബശിവറാവുവിന്റെ ശിപാര്‍ശ. ആരോപണങ്ങളില്‍ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് എക്സൈസ് വകുപ്പ് ശിപാര്‍ശ ചെയ്തു. ആരോപണവിധേയരെ സ്ഥലംമാറ്റിയെങ്കിലും കോഴ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം എപ്പോള്‍ ആരംഭിക്കുമെന്നതാണ് ഇനി നിര്‍ണായകം. ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.