മീററ്റ്: ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ മൃതദേഹത്തിനരികെ പാമ്പിനെ വെച്ച കേസിൽ ഭാര്യയ്ക്കും കാമുകനും മീററ്റിലെ കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു. കേസിനെ "അപൂർവ്വങ്ങളിൽ അപൂർവ്വം" എന്നാണ് കോടതി വിശേഷിപ്പിച്ചത്. മീററ്റ് കോടതി ഒരേ കാലയളവിൽ രണ്ട് ഞെട്ടിക്കുന്ന കൊലപാതക കേസുകളിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ‘ബ്ലൂ ഡ്രം’ കേസിലും ഇതേ കോടതി ഭാര്യയ്ക്കും ഭർത്താവിനും വധശിക്ഷ വിധിച്ചിരുന്നു.
ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു; കൊലപാതകം മറയ്ക്കാൻ പാമ്പിനെ ഉപയോഗിച്ചു; ഭാര്യയ്ക്കും കാമുകനും വധശിക്ഷ