“മരണം മുന്നിൽക്കണ്ട നിമിഷം”; സഹപൈലറ്റിന്റെ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത്ത് മച്ചാർ

ദുബായ് : കഴിഞ്ഞ മാസം ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം മരണം മുന്നിൽ കണ്ട നിമിഷമായിരുന്നുവെന്ന് ഇന്ത്യൻ പൈലറ്റ് ക്യാപ്ടൻ സ്മിത്ത് മച്ചാർ. സ്കൈ ന്യൂസ് അറേബ്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിന്റെ ടീസറിലാണ് സ്മിത്ത് മച്ചാർ താൻ നേരിട്ട അനുഭവം വിവരിച്ചത്. മരണത്തെ മുന്നിൽ കണ്ട നിമിഷത്തിൽ എന്തു ചെയ്യണമെന്ന് തിരിച്ചറിഞ്ഞതും അതിജീവനത്തിനായുള്ള ശ്രമങ്ങളും അദ്ദേഹം വിവരിച്ചു.

സഹപൈലറ്റിന്റെ ആക്രമണത്തിനിടെ താൻ രക്ഷപ്പെടില്ലെന്ന് തോന്നിയ നിമിഷമുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു സ്മിത്തിന്റെ മറുപടി. മരിക്കുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യണമെന്ന് സ്വയം പറഞ്ഞതായാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ' ഞാൻ ഇപ്പോൾ ആ ദുരനുഭവത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുകയാണ്. എന്നാൽ ഒരു നിമിഷം എനിക്ക് കാര്യം മനസിലായി. സ്മിത്ത് എന്തെങ്കിലും ചെയ്യൂ. ഇങ്ങനെ മരിക്കാൻ കഴിയില്ല എന്ന് ഞാൻ സ്വയം പറഞ്ഞു'. സ്മിത്ത് ഓർത്തെടുത്തു. മരണം ഞാൻ അംഗീകരിച്ചു എന്നല്ല,​ എ ന്തെങ്കിലും ചെയ്യണം എന്നായിരുന്നു ആ നിമിഷത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.

കോക്കപിറ്റിന്റെ വാതിൽ തുറന്നപ്പോൾ പുറത്തുണ്ടായ പരിഭ്രാന്തിയും നിലവിളികളും ഇപ്പോഴും ഓ‍ർമ്മയിലുണ്ടെന്നും സ്മിത്ത് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സഹപ്രവർത്തകനെയും അദ്ദേഹം പ്രശംസിച്ചു. സഹപ്രവർത്തകന്റെ ഇടപെടൽ അഭിനന്ദനാർഹമാണെന്ന് വ്യക്തമാക്കിയ മച്ചാർ മരിക്കുന്നത് വരെ ഈ കാര്യം മനസിലുണ്ടാകുമെന്നും പറഞ്ഞു.

സെപ്കംബർ 30ന് ദുബായിൽ നിന്ന് ടെൽഅവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് ആക്രമണം നടന്നത്. വിമാനത്തിന്റെ കോക്ക് പിറ്റിനുള്ളിൽ ഇന്ത്യൻ ക്യാപ്ടൻ സ്മിത്ത് മച്ചാറിനെ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് മച്ചാറിന്റെ അനുഭവങ്ങൾ പുറത്തുവരുന്നത്.

"أدركت للحظة أنني لن أنجو".. قائد طائرة فلاي دبي يروي لأول مرة حصرياً لسكاي نيوز عربية لحظات مؤثرة عاشها عقب الاعتداء عليه المقابلة كاملة: 21:00 بتوقيت أبوظبي 17:00 بتوقيت غرينتش ملاحظة: تعكس التصريحات الواردة في هذه المقابلة ما يتذكره الضيف من أحداث، وفقا لتجربته الشخصية وإدراكه لها وقت وقوعها.

Leave a Reply

Your email address will not be published. Required fields are marked *