മാസപ്പടി കേസ് : എജി പറഞ്ഞത് സർക്കാ‌ർ നിലപാട്,​ പ്രതികളെ സംരക്ഷിക്കുകയോ വേട്ടയാടുകയോ ചെയ്തില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മാസപ്പടി കേസിന്റെ പേരിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കുതർക്കം. കേസിൽ ഹൈക്കോടതിയിൽ സർക്കാർ എടുത്ത നിലപാട് ശരിയായില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽ.എ ആരോപിച്ചു. എൽ.ഡി.എഫ് കൊടുക്കാത്ത നീതി പിണറായിക്ക് യു.ഡി.എഫ് എന്തുകൊണ്ട് നൽകിയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. എന്നാൽ മാത്യുവിന്റെ നിലപാട് തള്ളിയ മുഖ്യമന്ത്രി സർക്കാർ പറയാത്ത ഒരു കാര്യവും എ.ജി കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. കേസിലെ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുകയോ വേട്ടയാടുകയോ ചെയ്തിട്ടി്ല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റേത് ശരിയായ രാഷ്ട്രീയ ലൈനാണെന്നും മാത്യുവിന് ചെറുപ്പത്തിന്റെ ആവേശമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ യോഗം പിന്തുണച്ചു.

മാസപ്പടി കേസിലെ ഹർജിയിൽ പിണറായി വിജയന്റെ വാദങ്ങളെ സംസ്ഥാന സർക്കാർ ഹൈ്ക്കോടതിയിൽ പിന്തുണച്ചെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം. കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചതെന്നും അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും എ.ജി കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ സർക്കിരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *