മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ ഉയർത്തി; അഞ്ച് വർഷം പൂർത്തിയാക്കിയവർക്ക് 25,000 രൂപ

തിരുവനന്തപുരം: മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ വർധിപ്പിച്ചു. രണ്ട് വർഷം എംഎൽഎയായിരുന്നവർക്ക് പെൻഷൻ 8,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തി. മൂന്ന് വർഷം പൂർത്തിയാക്കിയവർക്ക് 12,000 രൂപയിൽ നിന്ന് 15,000 രൂപയായും നാല് വർഷം പൂർത്തിയാക്കിയവർക്ക് 16,000 രൂപയിൽ നിന്ന് 20,000 രൂപയായും പെൻഷൻ വർധിപ്പിച്ചു. അഞ്ച് വർഷം എംഎൽഎയായിരുന്നവർക്ക് ലഭിക്കുന്ന പെൻഷൻ 20,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയരും.

അഞ്ച് വർഷത്തിൽ കൂടുതൽ എംഎൽഎയായിരുന്നവർക്ക് അധികമായി പൂർത്തിയാക്കിയ ഓരോ വർഷത്തിനും കൂടുതൽ പെൻഷൻ ലഭിക്കും. മുൻ അംഗങ്ങൾക്ക് 70 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 4,000 രൂപ അധിക പെൻഷനും ലഭിക്കും.

ഇതിനിടെ മന്ത്രിമാരുടെ ശമ്പളവും എംഎൽഎമാരുടെ അലവൻസും വർധിപ്പിക്കുന്നതിനുള്ള ബില്ലുകളും നിയമസഭയിൽ അവതരിപ്പിച്ചു. ഗവർണറുടെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ബില്ലുകൾ സഭയിലെത്തിച്ചത്. എംഎൽഎമാരുടെ അലവൻസ് 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1,08,000 രൂപയിൽ നിന്ന് 1,22,000 രൂപയായും വർധിപ്പിക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *