കേരളത്തിൽ അതിതീവ്രമഴ, ചു​ഴലിക്കാറ്റിന് സാധ്യത ; 3 ജില്ലകളിൽ റെഡ് അലർട്ട്; തീരദേശത്തും മലയോരത്തും അതിജാഗ്രത

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദ്ദങ്ങളെ തുടര്‍ന്ന് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതിതീവ്രമായി മാറിയെന്നും വരും ദിവസങ്ങളിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *