കൽപ്പറ്റ: വയനാട് ലക്കിടിയിലുണ്ടായ വാഹനാപകടത്തിൽ പന്ത്രണ്ട് വയസുകാരി മരിച്ചു. ലക്കിടി പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 9.45ഓടെയാണ് അപകടമുണ്ടായത്. പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്.
സ്‌കൂട്ടറിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫിയ. ഇതിനിടെ പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഫിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ആസിഫിനും ഫിയയുടെ മാതാവ് സുമയ്യക്കും മറ്റ് രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.