ഇറാന് കയറ്റുമതി വിലക്ക് നീക്കി അമേരിക്ക; 60 ദിവസത്തെ ലൈസന്‍സ് നല്‍കി യുഎസ് ട്രഷറി വകുപ്പ്
വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇറാന്റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയന്‍ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വില്‍പ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നല്‍കി. ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ഈ താല്‍ക്കാലിക ലൈസന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസത്തേക്ക് അതായത് ഓഗസ്റ്റ് 21 വരെയാണ് ലൈസന്‍സ് നല്‍കിയത്. ഇറാന്റെ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനവും വിതരണവും വില്‍പ്പനയും ഓഗസ്റ്റ് 21 വരെ…