കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേയ്ക്കില്ല
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇനിമുതൽ പൊളിറ്റിക്കൽ പ്രഷർ ഗ്രൂപ്പ് (രാഷ്ട്രീയ സമ്മർദ്ദ സംഘം) ആയി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഛത്രപതി സംഭാജിനഗറിലെ പാർട്ടിയുടെ കോർ കമ്മിറ്റി മീറ്റിംഗിന് മുൻപായിരുന്നു പ്രഖ്യാപനം. മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുപകരം പൊതുജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു പ്രസ്ഥാനമാണ് രാജ്യത്തിനാവശ്യമെന്ന് അഭിജീത് പറയുന്നു. എന്താണ് പ്രഷർ ഗ്രൂപ്പ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെയും രാഷ്ട്രീയ അധികാരം വഹിക്കാതെയും പൊതുനയം, കോർപ്പറേറ്റ് തീരുമാനങ്ങൾ, സർക്കാർ നിയമങ്ങൾ എന്നിവയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ആളുകളുടെ ഒരു…