ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പാകിസ്ഥാനുമായി എപ്പോൾ ഏറ്റുമുട്ടും? സമയക്രമം പ്രഖ്യാപിച്ചു
ഐച്ചി-നഗോയ (ജപ്പാൻ): സെപ്‌തംബറിൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിലാണ് മത്സരിക്കുന്നത്. എങ്കിലും ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ്. എന്നാൽ ഇരു ടീമുകളും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായതിനാൽ ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ സെമി ഫൈനലിലോ ഫൈനലിലോ പ്രവേശിച്ചാൽ മാത്രമേ പോരാട്ടം യാഥാർത്ഥ്യമാകൂ. സെപ്തംബർ 24-ന് ആരംഭിക്കുന്ന പുരുഷ വിഭാഗം മത്സരങ്ങൾ ട്വന്റി-20…