admin

ഹിറ്റ്‌ലർ ജനിച്ചു വളർന്ന വീട് ഇനി പൊലീസ് സ്റ്റേഷൻ

ബർലിൻ ∙ മുൻ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ച ഓസ്ട്രിയയിലെ വീട് പൊലീസ് സ്റ്റേഷനാക്കി മാറ്റിയിരിക്കുകയാണ് ഓസ്ട്രിയൻ ഭരണകൂടം. 20 ദശലക്ഷം യൂറോ ചെലവഴിച്ച്, നിശ്ചിത സമയത്തേക്കാൾ മൂന്ന് വർഷം വൈകിയാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഓസ്ട്രിയൻ ആർക്കിടെക്ചർ ഫേമായ ‘മാർട്ടെ’യാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. കെട്ടിടത്തിന്റെ പഴകിയ മഞ്ഞ പെയിന്റ് മാറ്റി വെളുത്ത പെയിന്റ് അടിച്ചതടക്കം പൂർണമായും തിരിച്ചറിയാനാവാത്ത വിധത്തിലാണ് ഇതിനെ നവീകരിച്ചിരിക്കുന്നത്. ∙ ചരിത്ര പശ്ചാത്തലവും തർക്കങ്ങളും: ജർമൻ അതിർത്തിക്ക് സമീപമുള്ള…

Read More

ജർമനിയിൽ മലയാളി വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

ബർലിൻ∙ ജർമനിയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട റാന്നി കരികുളം സ്വദേശി അനന്തു മോഹൻ (29) ആണ് മരിച്ചത്. സാക്സണിലെ ഫ്രൈബർഗ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. പരേതനായ മോഹൻ കുമാറിന്റെയും ബിന്ദു മോഹന്റെയും മകനാണ്. സഹോദരി: നവമി. തേവാങ്കര (കുന്നക്കാട്ട്) കുടുംബാംഗമാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ജൂലൈ 23 വ്യാഴാഴ്ച പുലർച്ചെ 1:20-ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന്, ആറന്മുളയിലുള്ള തറവാട്ടു വീട്ടുവളപ്പിൽ…

Read More

തടവുകാരുടെ മോചനം ‘തമാശ’: മൈക്ക് ഓഫ് ചെയ്യാൻ മറന്നു

ലണ്ടൻ∙ പ്രധാനമന്ത്രി ആൻഡി ബേണെത്തിന്റെ പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡൗണിങ് സ്ട്രീറ്റിൽ നടന്ന അനൗപചാരിക സംഭാഷണത്തിനിടെ തടവുകാരെ നേരത്തെ മോചിപ്പിക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് നടത്തിയ തമാശാപരമായ പരാമർശം മൈക്രോഫോണിൽ പതിഞ്ഞത് വിവാദമായി. സംഭവത്തിന്റെ വിഡിയോ ഇന്ന് പുറത്തുവന്നതോടെ ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാനോ വിഷയത്തെ നിസാരമായി കാണിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അതീവ ഗൗരവമുള്ള വിഷയമായതിനാൽ ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വാർത്താ വെബ്സൈറ്റായ…

Read More

ഏക മകന്റെ അകാലമരണം തളർത്തി, ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

കൊച്ചി ∙ ഏക മകൻ അകാലത്തിൽ മരിച്ചതിനെ തുടർന്ന് മനോവിഷമത്തിൽ ആയിരുന്ന ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ വീടിന്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞാറയ്ക്കൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.നേരത്തെ വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്‌ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷം മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക…

Read More

കത്തോലിക്കാ ശവസംസ്കാരത്തിൽ പുതിയ ചട്ടങ്ങൾ; കുടുംബ പ്രസംഗങ്ങൾക്ക് നിയന്ത്രണം

ഇല്ലിനോയിസ്: കത്തോലിക്കാ ശവസംസ്കാര ചടങ്ങുകൾ കൂടുതൽ ക്രമബദ്ധവും സഭയുടെ ആരാധനാനിയമങ്ങൾക്ക് അനുസൃതവുമാക്കുന്നതിനായി അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ സ്പ്രിംഗ്ഫീൽഡ് രൂപത പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കി. ബിഷപ്പ് തോമസ് ജോൺ പാപ്രോക്കി പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിർദേശപ്രകാരം, അതേ ദിവസം തന്നെ ദർശനവും (Visitation) ശവസംസ്കാര തിരുക്കർമ്മവും നടത്താൻ ഇനി അനുവദിക്കില്ല. കൂടാതെ, ശവസംസ്കാര ചടങ്ങിൽ പറയുന്ന അനുസ്മരണ പ്രസംഗങ്ങൾ (Eulogies) ചടങ്ങിന് മൂന്ന് ദിവസം മുമ്പ് വൈദികന്റെ അനുമതിക്കായി സമർപ്പിക്കണം. പ്രസംഗം…

Read More

അഫ്ഗാനിസ്താനിൽ മിന്നൽപ്രളയം; 23 പേർ മരിച്ചു, നൂറിലധികം പേരെ കാണാതായി

കാബൂൾ: അഫ്ഗാനിസ്താന്റെ കിഴക്കൻ പ്രവിശ്യയായ നുറിസ്താനിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ 23 പേർ മരിച്ചു.80 പേർക്ക് പരിക്കേറ്റതായും 100-ലധികം പേരെ കാണാതായതായും അഫ്ഗാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തകർന്നു വീണ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് നുറിസ്താനിൽ കനത്ത മഴക്ക് പിന്നാലെ മിന്നൽപ്രളയം ഉണ്ടായത്. പ്രളയജലം അതിവേഗത്തിൽ ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയതോടെ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.നുറിസ്താന്റെ പ്രവിശ്യാ തലസ്ഥാനമായ പറൂൺ…

Read More

സാമ്പത്തിക ബാദ്ധ്യത: യുവാവ് ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് ജീവനൊടുക്കി

മൈസൂരു: ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ഹരീഷ് (39), ഭാര്യ നിശ്ചിത (37), മക്കളായ നക്ഷ (14), രക്ഷ (എട്ട്) എന്നിവരാണ് മരിച്ചത്. രത്നപുരി സത്യപ്പയുടെ മകനായ ഹരീഷ് നാദപ്രഭു കെമ്പെഗൗഡ യുവ പാഡെയുടെ ഡയറക്ടറായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ വാഹന വീണ്ടെടുക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഹരീഷ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മൈസൂരു ജില്ല…

Read More

ബ്രിട്ടനിലെ മന്ത്രിസഭ; ഇന്ത്യൻ വംശജൻ കനിഷ്കക്ക് കാബിനറ്റ് പദവി

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം പുതിയ മന്ത്രിസഭക്ക് രൂപം നൽകി. നിർമിത ബുദ്ധി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഇന്ത്യൻ വംശജനായ കനിഷ്ക നാരായണിനെ കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് ഉയർത്തിയ ബേൺഹാം, മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വിശ്വസ്തരായ നിരവധി മന്ത്രിമാരെ ഒഴിവാക്കി. ഇന്ത്യൻ വംശജയായ ലിസ നന്ദി നിലവിലെ വകുപ്പിൽ തുടരും. ഡിജിറ്റൽ, സംസ്കാരം, മാധ്യമം, കായികം എന്നീ മേഖലകളുടെ സെക്രട്ടറിയായും അവർക്ക് അധിക ചുമതല നൽകി. ബിഹാറിലെ മുസഫർപൂരിൽ ജനിച്ച 36കാരനായ കനിഷ്ക നാരായൺ,…

Read More

പി.പി കിറ്റും ഗ്ളൗസും വാങ്ങിയതിലെ അഴിമതി കെ.കെ.ശൈലജ കുടുങ്ങും

തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണ റിപ്പോ‌ർട്ട് പൂ‌ർത്തിയായി. കൂടിയ വിലക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ  വൻ തുകയാണ് സ‌ർക്കാരിന് നഷ്ടമായത്. ഇതിനെതിരെ  മന്ത്രി കെ.മുരളീധരഉൻ്റെ നി‌ർദ്ദേശ പ്രകാരമാണ് പൊടിതട്ടിക്കിടന്ന അന്വേഷണ റിപ്പോർ‌ട്ട് പുറത്തെടുത്തത്. കോവിഡ് കാലയളവിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നു പിന്നീട് വന്ന ആരോഗ്യ …

Read More

യുഎഇയിൽനിന്നെത്തിയ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് ഉദ്യോഗസ്ഥ

കാസർകോട് ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും യുവാവ് പരാതി നൽകി. വനിതാ ഉദ്യോഗസ്ഥ ഷർട്ട് ഒഴികെ എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ചു. പരിശോധന കഴിഞ്ഞിറങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് ചിരിച്ചെന്നും ചൂണ്ടിക്കാട്ടി കാസർകോട് എരിയാൽ സ്വദേശി ഹുസൈനാർ മഹ്ഷാദാണ് പരാതി നൽകിയത്. പരിശോധന നടത്തിയതിലല്ല, നടത്തിയ രീതിയിലും ഒന്നും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്ന് മഹ്ഷാദ് പറയുന്നു. 19ന് ആയിരുന്നു പരാതിക്ക്…

Read More