admin

ഇടിച്ചത് മൂന്ന് വാഹനങ്ങളിൽ; ഫയർഫോഴ്സ് വാഹനം മറിഞ്ഞു, ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട∙ തുലാപ്പള്ളി – ആലപ്പാട് ജംങ്ഷനിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്ത് കുമാറാണ് (39) മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്.ശബരിമലയിലേക്കുള്ള സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അഗ്നിരക്ഷാ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കു ഇടിച്ചു കയറുകയായിരുന്നു. മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് അഗ്നിരക്ഷാസേനയുടെ വാഹനം മറിഞ്ഞത്. അപകടത്തിൽ തമിഴ്നാട്ടിൽനിന്ന് ശബരിമലയിലേക്ക് വന്ന തീർഥാടകരുടെ വാഹനം പൂർണമായും തകർന്നു. വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു…

Read More

വൻ ലഹരിമരുന്ന് വേട്ട; ബെംഗളൂരുവിൽനിന്ന് MDMA എത്തിച്ച് വിൽപ്പന, കാരിയർമാരായി സ്ത്രീകളും

കോഴിക്കോട്: പേരാമ്പ്രയിൽ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. 51.432 ഗ്രാം എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേരെ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പേരാമ്പ്ര വാല്യക്കോട്ടു വെച്ചാണ് പ്രതികൾ പിടിയിലാവുന്നത്. മുഹമ്മദ് തസ്നീം (34), സിറാജ് (42), മുഹമ്മദ് യാസീൻ (24) തുടങ്ങിയവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച KA 53 MD 5418 നമ്പർ കാറും പോലീസ്…

Read More

സ്വർണം വാങ്ങും, ഗൂഗിൾ പേയിൽ പണം അയച്ചതായി കാണിക്കും, പക്ഷേ അക്കൗണ്ടിൽ കയറില്ല; യുവാവ് അറസ്റ്റിൽ

എരമംഗലം (മലപ്പുറം): വ്യാജ മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു സ്വർണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി സ്വർണാഭരണം കവർന്ന യുവാവ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. വെളിയങ്കോട് സ്‌കൂൾപടി സ്വദേശി പുളിക്കൽ ഹൗസ് ജംഷാദ് (29) ആണ് പിടിയിലായത്. എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വർണക്കടകളിൽനിന്നാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. സ്വർണ കടയിൽ സ്വർണാഭരണം വാങ്ങാനായി എത്തുകയും വാങ്ങിയ ശേഷം ഗൂഗിൾപേ വഴി പണം അയച്ചതായി കടക്കാരെ വിശ്വസിപ്പിച്ചു ആഭരണം വാങ്ങിയശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്….

Read More

പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി; വീഴ്ച പരിഹരിക്കാൻ നടപടിയില്ല

തിരുവനന്തപുരം: ആസൂത്രണത്തിലെ പാളിച്ച പരിഹരിക്കാൻ സർക്കാര്‍ ഇടപെടൽ ഇല്ലാതായതോടെ കേരളം ഇന്നും ഇരുട്ടിലാകും. ശനിയാഴ്ച വൈകുന്നേരം പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം നിയന്ത്രണം നീളുമെന്നോ ഒരറിയിപ്പുമില്ല. വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്. തുടർ‌ച്ചയായുള്ള പവർ കട്ടിൽ യുഡിഎഫ് സർക്കാരിനെതിരെ ജനങ്ങളാകെ പ്രതിഷേധത്തിലാണ്. അടിയന്തര ശസ്‌ത്രക്രിയകളടക്കം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ ആരോഗ്യപ്രവർത്തകർ. വ്യവസായം, ഹോസ്റ്റലുകൾ,…

Read More

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ചിരുന്ന പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടി, മൂന്ന് യുവാക്കൾ പിടിയിൽ

കൊച്ചി:നെടുമ്പാശേരിയിൽ ഇരുചക്രവാഹനത്തിൽ ട്രിപ്പിൾസ് അടിക്കുന്നതിന്റെ ഫോട്ടോ എടുത്ത പൊലീസുകാരന് യുവാക്കളുടെ മർദ്ദനം. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനാണ് മർദ്ദനമേറ്റത്.   മുഖ്യമന്ത്രി കടന്നുപോകുന്ന സമയത്ത് മൂവരും ഒരുബൈക്കിൽ പലതവണ ചുറ്റിക്കറ്റങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരൻ ഇതിന്റെ ഫോട്ടോയെടുത്തു. ഫോൺ തട്ടിപ്പറിച്ച യുവാക്കൾ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു.തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കപ്രശേരി സ്വദേശികളായ ശ്യാം, റെനീഷ്, അഖിൽ എന്നിവരെ നെടുമ്പാശേരി പൊലീസാണ് പിടികൂടിയത്.   മറ്റൊരു സംഭവത്തിൽ യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ…

Read More

പ്രിയദർശിനി കാരണം കെഎസ്ആർടിസിക്ക് മറ്റൊരു നേട്ടം: യാത്രക്കാരുടെ എണ്ണം കൂടി, പുതിയ റൂട്ടുകളിൽ സാദ്ധ്യത

കോട്ടയം: സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിൽ ലഭിച്ചത് മികച്ച സ്വീകാര്യത. വിദ്യാർത്ഥിനികൾ, തൊഴിലാളികൾ, സാധാരണ വനിതാ യാത്രക്കാർ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. അവർ ഒന്നടങ്കം പദ്ധതിയെ പ്രശംസിക്കുന്നു. ഇതിനിടെ പദ്ധതിയിൽ കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യവും ശക്തമാണ്. പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും മെച്ചപ്പെട്ടതായി കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.   പുതിയ റൂട്ടുകളിൽ സാദ്ധ്യത പ്രിയദർശിനി പദ്ധതി ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ചെറിയ…

Read More

ആശുപത്രി പരിസരത്ത് ബാനറും കൊടിയും കെട്ടി പൊതിച്ചോർ വിതരണം പാടില്ല’; നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബാനറുകളും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണത്തിനായി കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.   ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു. ഒരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം…

Read More

അഭിജീത് ദീപ്കെയ്ക്ക് നേരെ സമരവേദിയിൽ മഷിയെറിഞ്ഞ് യുവതി: ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന് സിജെപി അദ്ധ്യക്ഷൻ

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് നേരെ മഷിയേറ്. അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു യുവതി ദീപ്കെയ്ക്ക് നേരെ നീല മഷി ഒഴിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘നീല എന്റെ നിറമാണ്,​ജയ് ഭീം’ എന്ന കുറിപ്പോടെ ദൃശ്യങ്ങൾ അഭിജീത് ദീപ്കെ എക്സിൽ പങ്കുവച്ചു.   നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് സിജെപി…

Read More

കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെ ഇറാന്റെ ആക്രമണം;

കുവൈത്ത് സിറ്റി∙ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിന് (ഓയിൽ ഫെസിലിറ്റി) നേരെയും ആക്രമണമുണ്ടായതായി കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി (കുന) സ്ഥിരീകരിച്ചു. കുവൈത്ത് പെട്രോളിയം കോർപറേഷനെ (കെപിസി) ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും എണ്ണക്കടത്തിന് വൻ തോതിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് ജീവനക്കാരെ ഇവിടെനിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുയർത്തി, അവശ്യ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണ സ്വഭാവമാണ് ഇറാന്റേതെന്ന് കുവൈത്ത്…

Read More

ബംഗാളിലും ബുൾഡോസർ; അഭിഷേക് ബാനർജിയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി

കൊൽക്കത്ത∙ അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി എംപിയുടെ ഓഫിസ് കെട്ടിടം ബുൾഡോർ ഉപയോഗിച്ച് ജില്ല ഭരണകൂടം പൊളിച്ചുനീക്കി. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുടെ നോർത്ത് 24 പർഗാനാസിലെ ഓഫിസ് കെട്ടിടമാണ് പൊളിച്ചത്. കെട്ടിട നിയമങ്ങൾ ലംഘിച്ചും പ്ലാൻ ഇല്ലാതെയുമാണ് അഞ്ച് നില കെട്ടിടം നിർമിച്ചതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. കെട്ടിടം അനധിക‍ൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി ലഭിച്ചിരുന്നു. ലീപ്സ് ആൻഡ് ബൗണ്ട്സ് എന്ന കമ്പനിയുടെ ഭൂമിയിലാണ്…

Read More