ചെങ്കോട്ടയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു, പുഷ്പവൃഷ്ടി നടത്തിയ ഹെലികോപ്‌റ്ററിലും വന്ദേമാതരം
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ ‘ജനഗണമന’ ആലപിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ ആലപിച്ചത്. ചെങ്കോട്ടയ്‌ക്ക് മുന്നിൽ പൂക്കൾ കൊണ്ട് വന്ദേമാതരം എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്‌തിട്ടുമുണ്ടായിരുന്നു. തുടർന്ന് ആർമി ബാൻഡും ‘വന്ദേമാതരം’ ആലപിച്ചു. പുഷ്പവൃഷ്ടി നടത്തിയ എം 17 ഒരു ഹെലികോപ്‌റ്ററുകളിൽ ഒന്നിൽ വന്ദേമാതരം എന്ന് എഴുതിയ പതാകയുമുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ്…