admin

കേരളത്തിലെ എയിംസ്: ആലപ്പുഴ ആദ്യപരിഗണനയിലെന്ന് സുരേഷ് ഗോപി

ചാലക്കുടി ∙ സംസ്ഥാനത്തിന് അനുവദിക്കുമെന്നു പ്രഖ്യാപിച്ച എയിംസ് മധ്യകേരളത്തിലെ കൊരട്ടിയിൽ സ്ഥാപിക്കണമെന്ന് നവീകരണം പൂർത്തിയാക്കിയ അമൃത് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ പ്രഥമ പരിഗണന ആലപ്പുഴയ്ക്കായിരിക്കുമെന്ന് സുരേഷ് ഗോപി മറുപടി നൽകി. കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയിൽ നടന്നില്ലെങ്കിൽ തന്റെ മണ്ഡലമായ തൃശൂരിനായിരിക്കും അടുത്ത പരിഗണന നൽകുകയെന്നു കേന്ദ്ര മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ.മുരളീധരൻ എയിംസ് സ്ഥാപിക്കാനായി കൊരട്ടി ഉൾപ്പെടെ…

Read More

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി, ജന്തർ മന്തറിൽ സംഘർഷം

ന്യൂഡൽഹി∙ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ സമരവേദിയിലെത്തിയ പൊലീസ് സംഘമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സമര വേദിയിൽ പൊലീസും സിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. നൂറുകണക്കിന് പൊലീസുകാരാണ് സമര വേദിയിലേക്ക് എത്തിയത്. പ്രവർത്തകർ തിരിച്ചു പോകണമെന്ന് പൊലീസ് അറിയിച്ചു. തങ്ങളുടെ നടപടി ഡൽഹി ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ്. വാങ്ചുക്കിന്റെ ആരോഗ്യം മോശമായതുകൊണ്ടാണ് നടപടിയെന്നും പൊലീസ് തുടർച്ചയായി അനൗൺസ്മെന്റുകൾ നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സിജെപി നടത്തുന്ന പ്രതിഷേധ വേദിയിൽ കഴിഞ്ഞ 20…

Read More

ടൂറിസ്റ്റ് ഗൈഡുകൾക്ക് പരിശീലനം നൽകി സിഎംഎഫ്ആർഐ

കൊച്ചി   കേരളത്തിന്റെ കടൽ–കായലോര മേഖലകളിൽ ഉത്തരവാദിത്വ ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട നീക്കവുമായി സിഎംഎഫ്ആർഐ. പരിസ്ഥിതിസൗഹൃദ ടൂറിസത്തിന് കരുത്തുപകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവൽക്കരണംകൂടി ഉന്നമിട്ടുള്ളതാണ് പുതിയ പദ്ധതി. ടൂറിസ്റ്റ് ഗൈഡുകളെ പരിശീലനം നൽകി കേരളത്തിന്റെ തീരദേശ പൈതൃക അംബാസഡർമാരാക്കി മാറ്റുകയും അവരിലൂടെ കടലറിവുകളും തീരദേശ സംരക്ഷണപാഠങ്ങളും സഞ്ചാരികളിലെത്തിക്കുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 24 സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള ശാസ്‌ത്രീയ പരിശീലനം പൂർത്തിയായി. കഴിഞ്ഞവർഷം സിഎംഎഫ്ആർഐ ആരംഭിച്ച ‘ഫിഷ് വോക്കിന്റെ’ തുടർപ്രവർത്തനമാണ് പദ്ധതി. കേരളത്തിലെ കായലുകളും കടൽത്തീരങ്ങളും സന്ദർശിക്കാനെത്തുന്ന…

Read More

അമല ആശുപ്രതിയിൽ 30 മണിക്കൂറോളം നീണ്ട യുഎൻഎ ഉപരോധം അവസാനിച്ചു

തൃശൂർ: അമല ആശുപ്രതിയിൽ യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ നടത്തിയ ഉപരോധ സമരം ഏകദേശം 30 മണിക്കൂറിന് ശേഷം അവസാനിച്ചു. ജൂലൈ 16ന് രാവിലെ 10 മണിയോടെയാണ് 500ൽ അധികം യുഎൻഎ പ്രവർത്തകർ ആശുപത്രിയുടെ പ്രധാന കവാടത്തിലും വരാന്തയിലും ഉപരോധം ആരംഭിച്ചത്. സമരത്തിനിടെ ആശുപത്രി മാനേജ്മെന്‍റും യുഎൻഎ നേതൃത്വവും തമ്മിൽ യാതൊരു ധാരണയോ ഒത്തുതീർപ്പോ ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉപരോധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ് പുതിയ വാഗ്ദാനങ്ങളോ തീരുമാനങ്ങളോ എടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി….

Read More

വിവാഹമോചിതയായ യുവതിയുമായി പ്രണയം, ആദ്യം വീട്ടുകാർ എതിർത്തു, പിന്നെ സമ്മതിച്ചു; വിവാഹ സൽക്കാര രാത്രി നവവരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രണയിച്ച് വിവാഹം കഴിച്ച യുവാവാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. വധുവിന്റെ കുടുംബത്തിന്റെ എതിർപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. 27-കാരനായ നബി റസൂലാണ് വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത്. പതിനഞ്ച് ദിവസം മുമ്പാണ് വിവാഹമോചിതയായ യുവതിയെ നബി റസൂൽ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചത്. യുവതിയുടെ കുടുംബം ഈ വിവാഹത്തെ ശക്തമായി എതിർത്തിരുന്നെങ്കിലും നബി റസൂലിന്റെ കുടുംബം ഇരുവരെയും…

Read More

ബിജെപിയെ തുണച്ച ഫയൽ നീങ്ങിയത്‌ 
അതിവേഗം; 
എല്ലാം കരുതിക്കൂട്ടി

തിരുവനന്തപുരം: വഖഫ്‌ ബോർഡിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ സർക്കാർ ബിജെപിയെ തുണച്ചത്‌ മുഖ്യമന്ത്രി വി ഡി സതീശന്റെയും വഖഫ്‌ മന്ത്രി എൻ ഷംസുദ്ദീന്റെയും അറിവോടെ. ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട്‌ തയാറാക്കിയത്‌ അതിവേഗത്തിലും. ന്യൂനപക്ഷങ്ങൾക്കെതിരായ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കാൻ സർക്കാർ അസാധാരണ ധൃതി കാണിച്ചതായി പ്രതിപക്ഷ നേതാവ്‌ ചൂണ്ടിക്കാട്ടിയിരുന്നു. അവ ശരിവയ്‌ക്കുന്നതാണ്‌ ഫയൽ സഞ്ചരിച്ച വേഗത.   മുഖ്യമന്ത്രിയുടെ കീഴിലുള്ള റവന്യൂ എഫ്‌ വിഭാഗമാണ്‌ അഡ്വക്കറ്റ്‌ ജനറലിന്‌ കൈമാറാനുള്ള നോട്ട്‌ തയാറാക്കിയത്. മുഖ്യമന്ത്രി വി ഡി സതീശന്റെ കീഴിലുള്ള നിയമവകുപ്പാണ്‌…

Read More

ഇന്ത്യയെ കോടതി കയറ്റാൻ നോക്കിയ പാക്കിസ്ഥാൻ സ്വയം പരിഹാസ്യരായി; ഇന്ത്യയുടെ ‘ഫീസും’ കെട്ടിവച്ച് തടിയൂരി

തർക്ക വിഷയത്തിൽ ഇന്ത്യയെ രാജ്യാന്തര കോടതിയിൽ കയറ്റാൻ ശ്രമിച്ച പാക്കിസ്ഥാൻ ‘സ്വയം കുഴിച്ച കുഴിയിൽ’ വീണു. ഒടുവിൽ സ്വന്തം ചെലവും ഇന്ത്യയുടെ ചെലവും കെട്ടിവച്ച് തടിയൂരേണ്ടിയും വന്നു. ചെലവായത് കോടികൾ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധുനദീജല വിതരണക്കരാറിൽ (ഇൻഡസ് വാട്ടർ ട്രീറ്റി) നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ‘വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല’ എന്നാണ് ഇക്കാര്യം പ്രഖ്യാപിച്ച് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സൈനിക ആക്രമണത്തേക്കാൾ കടുത്ത ഷോക്കായി പാക്കിസ്ഥാന് ഇതു മാറി. ഇന്ത്യയുടെ നടപടി കൃഷിയെയും…

Read More

പാലത്തിന്റെ കൈവരി തകർത്ത് കാർ നദിയിലേക്ക്; അധ്യാപകനും രണ്ടുമക്കളും മുങ്ങിമരിച്ചു

മുംബൈ: പാലത്തിൽനിന്ന് കാർ നദിയിലേക്ക് വീണ് അധ്യാപകനും രണ്ടുമക്കളും മരിച്ചു. ഹിമായത്ത് ന​ഗറിലെ ജില്ലാ പരിഷത്ത് സ്കൂളിലെ അധ്യാപകനായ സുനിൽ മോറെ(42) മക്കളായ സാറ(12) സുമിത്(8) എന്നിവരാണ് മരിച്ചത്. പാലത്തിൽനിന്ന് കൈവരി തകർത്താണ് കാർ നദിയിലേക്ക് വീണത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നി​ഗമനം. വാഹനമോടിച്ചിരുന്ന സുനിൽ മോറെ മനഃപൂർവം പാലത്തിൽനിന്ന് നദിയിലേക്ക് കാറോടിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. അംദുര-പൂനെ​ഗാവ് റോ‍ഡിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പാലത്തിൽ കയറിയ കാർ പിന്നാലെ കൈവരിയും തകർത്ത് ​ഗോദാവരി നദിയിലേക്ക്…

Read More

ഓണം വാരാഘോഷം വിദേശസഞ്ചാരികളുടെ പങ്കാളിത്തത്തോടെ കൂടുതൽ ആകർഷകമാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്

സംസ്ഥാനത്തെ ഓണം വാരാഘോഷം വിദേശ വിനോദസഞ്ചാരികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ വിപുലവും ആകർഷകവുമാക്കുമെന്ന് സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ കമ്മിറ്റികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പരിപാടികളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷറുകൾ മുൻകൂട്ടി ഹോട്ടലുകൾ വഴി വിതരണം ചെയ്യും. അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി ഓണം വാരാഘോഷത്തിന്റെ പ്രാധാന്യമെത്തിക്കുന്നതിനുള്ള പ്രചാരണം നടത്തും. കനകക്കുന്നിലെ ഫൂഡ് ഫെസ്റ്റിവൽ നഗരി കൂടുതൽ ആകർഷകമാക്കുമെന്നും മന്ത്രി…

Read More

കാണാതായ കുടുബം കർണാടകയിൽ

വാണിയംകുളം / എടക്കര ∙ കാണാതായ മൂന്നംഗ കുടുംബത്തെ 8 ദിവസത്തിനു ശേഷം കർണാടകയിലെ ചാമരാജ് നഗറിൽ കണ്ടെത്തി. വീടു വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്ന മൂവരും സുരക്ഷിതരാണ്. ഇവരെ പൊലീസ് ഇന്നു കോടതിയിൽ ഹാജരാക്കും. രണ്ടു സംഘമായി തിരിഞ്ഞു ഷൊർണൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാണിയംകുളം പനയൂർ സ്വദേശികളായ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണു നാടുവിട്ടു പോകാൻ കാരണമെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. മൂവരുടെയും മൊബൈൽ…

Read More