ഈ തലമുറയിലെ ഐൻസ്റ്റീൻ’ എന്ന് വിശേഷണം; പ്രപഞ്ച രഹസ്യങ്ങൾ തേടി ഈ യുവ ശാസ്ത്രജ്ഞ
വാഷിങ്ടൺ: ചെറുപ്പത്തിൽ എല്ലാ കുഞ്ഞുങ്ങളുടെയും സ്വപ്നം വലുതാകുമ്പോൾ ഒരു വിമാനം പറത്തണം എന്നതായിരിക്കും. എന്നാൽ, സ്വന്തമായി ഒരു വിമാനം നിർമിക്കുക എന്നതായിരുന്നു ചെറുപ്പത്തിൽ സബ്രിന ഗോൺസാലസ് പാസ്‌റ്റെർസ്‌കി എന്ന പെൺകുട്ടിയുടെ സ്വപ്നം. തന്റെ സ്വപ്നം ആ പെൺകുട്ടി 14ാം വയസ്സിൽ തന്നെ പൂർത്തീകരിക്കുകയും ചെയ്തു. 14-ാം വയസ്സിൽ സ്വന്തമായി ഒരു സിംഗിൾ എൻജിൻ വിമാനം നിർമിച്ച് 16-ാം വയസ്സിൽ അത് തനിയെ പറത്തി ചരിത്രം കുറിച്ചു. വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യം ആ പെൺകുട്ടിയെ ഒരിക്കലും വേട്ടയാടിയിരുന്നില്ല എന്നുവേണം…