നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്, സംഗതി പൊളിയാ
നീണ്ടൂർ ∙ രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറിയും മീൻ വറുത്തതും കൂട്ടി ഊണ്, വൈകിട്ട് ഉണക്കമീൻ ചതച്ചതും കോഴിക്കറിയും….! നാടൻ, മറുനാടൻ വിഭവങ്ങളുമായി നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്. വെള്ളപ്പൊക്ക ദുരിത ബാധിതർക്കായി ഒരുക്കിയ ക്യാംപിലാണ് വിവിധയിനം ഭക്ഷണങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നത്. നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പഞ്ചായത്ത്, നാട്ടുകൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപിന്റെ പ്രവർത്തനം. 15–ാം വാർഡിലെ 32 പേരാണ് ക്യാംപിൽ ഉള്ളത്. ദുരിതബാധിതരെ ചേർത്ത് പിടിക്കുകയും അവർക്ക്…