കിടപ്പുരോഗിയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം കവർച്ച: മൂന്നുപേർ പിടിയിൽ
കല്ലമ്പലം: നാവായിക്കുളത്ത് കിടപ്പുരോഗിയെ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കവർച്ച നടത്തിയ കേസിൽ മൂന്നുപേർ പിടിയിലായി. കല്ലമ്പലം അശ്വതി ഭവനിൽ ‘വാള ബിജു” എന്ന ബിജു,കല്ലമ്പലം വെട്ടിമൺകോണം മനീഷ് ഭവനിൽ ‘മാത്തു”എന്ന മനീഷ്,പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരെയാണ് കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്‌തത്. നാവായിക്കുളം ചിറ്റായിക്കോട്ട് കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. അരയ്ക്കുതാഴെ തളർന്ന് കഴിഞ്ഞ ഒരുവർഷമായി കിടപ്പിലായ അനിൽകുമാറിനെയാണ് (58) പ്രതികൾ ആക്രമിച്ചത്. പ്രതികൾ അനിൽകുമാറിനോട് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടർന്ന് വാളുകൊണ്ട് കാലിൽ വെട്ടി…