
ന്യൂഡല്‍ഹി: നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഉത്തരസൂചിക നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) പുറത്തുവിട്ടു. https://neet.nta.nic.in വെബ്‌സൈറ്രില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാവുന്നതാണ്. പുനഃപരിശോധന വേണമെന്ന് താത്പര്യപ്പെടുന്നവര്‍ ഓരോ ചോദ്യത്തിനും 200 രൂപ ഫീസ് അടയ്ക്കണം. 28 വരെയാണ് അപേക്ഷിക്കാനുള്ള സമയം. എന്‍.ടി.എ പുറത്തുവിട്ട ഉത്തരസൂചികയിലെ ഉത്തരം തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥിക്ക് തുക തിരിച്ചുനല്‍കും.