അർജുൻ ആയങ്കി കേരളം വിട്ടു? സുപ്രീംകോടതിയിൽ ജാമ്യത്തിന് ശ്രമിക്കുന്നതായി സംശയം
തൃശൂർ: തെരച്ചിൽ വ്യാപകമാക്കിയിട്ടും അർജുൻ ആയങ്കിയെ കണ്ടെത്താനാകാതെ പൊലീസ്. അർജുന്റെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന ഇയാൾ പാലക്കാട് വഴി കേരളം വിട്ടോ എന്ന സംശയവും പൊലീസിനുണ്ട്. ഇപ്പോഴും പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ട് അർജുൻ ആയങ്കി സോഷ്യൽ മീഡിയ പോസ്റ്റുകളിടുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാത്തതിനാൽ ഇയാൾ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. മൊബൈൽ സിമ്മിന് പകരം വൈഫൈ ഉപയോഗിച്ചാണ് അർജുൻ ആയങ്കി സോഷ്യൽ…