ഇറാനിൽ യുഎസ് വ്യോമാക്രമണം രൂക്ഷം; 30 പൗരന്മാരും ഏഴ് സൈനികരും കൊല്ലപ്പെട്ടു

തെഹ്‌റാൻ: ഇറാനിലെ തെക്കൻ മേഖലകളിൽ യുഎസ് നടത്തിയ പുതിയ വ്യോമാക്രമണങ്ങളിൽ 30 പൗരന്മാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആക്രമണം കൂടുതൽ ശക്തമായത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 30-ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ വക്താവ് ഫാത്തിമ മൊഹജറാനി സ്ഥിരീകരിച്ചു. ഇറാൻഷാറിലെ ബാംപൂർ ഗാരിസണിൽ യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിലാണ് 388-ാം ബ്രിഗേഡിലെ ഏഴ് സൈനികർ കൊല്ലപ്പെട്ടത്. 13 യുഎസ് മിസൈലുകൾ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പതിച്ചതായാണ്…

Read More

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശം, പേപ്പറുകൾ വലിച്ചെറിഞ്ഞു; നിയമ വിദ്യാർത്ഥികൾ അറസ്റ്റിൽ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ അപമര്യാദയായി പെരുമാറിയ നിയമ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തി, സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളായ പ്രബൽ പ്രതാപ് സിംഗ്, ചന്ദർ ഭാൻ എന്നിവരെ അറസ്റ്റ് ചെയ്‌തത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.   ജൂലായ് പത്തിനാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അന്ന് കോടതിയിലെത്തിയ പ്രതികൾ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ തുടങ്ങി. ശേഷം കോടതിമുറിക്കുള്ളിൽ പേപ്പറുകൾ വലിച്ചെറിഞ്ഞ യുവാക്കൾ…

Read More

പ്രോസ്റ്റേറ്റ് വീക്കം കുറയ്ക്കാൻ

പ്രോസ്റ്റേറ്റ് വീക്കം (Prostatitis അല്ലെങ്കിൽ BPH) കുറയ്ക്കാൻ കാപ്പി, മദ്യം, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. ചെറുചൂടുള്ള വെള്ളത്തിൽ ഇരിക്കുന്നത് (Sitz bath) വേദന കുറയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തുക.  പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന പ്രധാന വഴികൾ താഴെ പറയുന്നവയാണ്: ഭക്ഷണക്രമം (Diet) കഫീൻ, ആൽക്കഹോൾ: കാപ്പി, ചായ, കോള, മദ്യം എന്നിവ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കുക. ഇവ മൂത്രാശയത്തെ അസ്വസ്ഥമാക്കും….

Read More

ഡൽഹി ചലോ’ക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ; 20 ബോഗികൾ, 1452 യാത്രക്കാർ

തിരുവനന്തപുരം: സി.പി.ഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിന് കേരളത്തിൽനിന്ന് സ്പെഷൽ ട്രെയിൻ. കേരളത്തിൽനിന്നുള്ള 1452 സമരപ്രതിനിധികൾക്ക് പോകാനായി 20 ബോഗികളുള്ള തീവണ്ടി ഏഴുദിവസത്തേക്കാണ് സി.പി.ഐ വാടകയ്ക്കെടുത്തത്. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചുമാണ് സർവിസ് നടത്തുക. പാർട്ടി പ്രവർത്തകർ മാത്രമായിരിക്കും യാത്രക്കാർ. 18 തേഡ് ക്ലാസ് എ.സി. കമ്പാർട്ടുമെന്റുകളും രണ്ട് നോൺ എ.സി ബോഗികളും ഉണ്ടാകും. ഒരാൾക്ക് 9000 രൂപ ചെലവുവരും. ആദ്യമായാണ് കേരളത്തിൽനിന്നൊരു രാഷ്ട്രീയപാർട്ടി തീവണ്ടി വാടകയ്ക്കെടുത്ത് സമരത്തിന് പോകുന്നത്. ഓഗസ്റ്റ് 29-ന്…

Read More

മൂന്ന് കോടി തന്നാൽ മ​ന്ത്രിയാക്കാമെന്ന് എലത്തൂർ എം.എൽ.എക്ക് ‘ഓഫർ’; വിളവന്നത് പ്രിയങ്കാഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന്പറഞ്ഞ്

കോഴിക്കോട്: ഓണത്തിനും പെരുന്നാളിനും ക്രിസ്‍മസിനുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പല ഓഫറുകളും വ്യാപാരികൾ നൽകാറുണ്ട്. എന്നാൽ, മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാമെന്ന ‘ഓഫർ’ കിട്ടിയാലോ? എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണനാണ് ഈ വ്യാജ ’ഓഫർ’ കഴിഞ്ഞ ദിവസം കിട്ടിയത്. വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽനിന്ന് എന്നുപറഞ്ഞാണ് വ്യാജൻ വിളിച്ചത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വിദ്യയുടെ പരാതിയിൽ കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങി. ജൂലൈ ആറിനാണ് വാട്സ്ആപ്പ്…

Read More

സ്വരം കടുപ്പിച്ച് ഇന്ത്യ; നിറുത്തണം ചോരക്കളി

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ചോരക്കളമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. ഇന്നലെ പുലർച്ചെ ഒമാൻ തീരത്തോട് ചേർന്ന് സഞ്ചരിച്ച യു.എ.ഇയുടെ രണ്ട് ഭീമൻ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈലാക്രമണം നടത്തി. ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഞായറാഴ്‌ച മറ്റൊരു എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്. ഇതോടെ ഇറാനെതിരെ ഇന്ത്യ സ്വരം കടുപ്പിച്ചു. ഇറാന്റെ ഇന്ത്യയിലെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധമറിയിച്ചു. സാധാരണ നാവികരെ ലക്ഷ്യമിട്ടുള്ള അതിക്രമം അംഗീകരിക്കാനാകില്ലെന്നും അറിയിച്ചു. കപ്പലുകളും സിവിലിയൻ…

Read More

ആകാശവും തൊടാന്‍ മലയാളി

    ആകാശം കടന്ന് അഭിമാനമായി അനില്‍മേനോന്‍ സായൂസ് എംഎസ് 29 പേടകം വിക്ഷേപണം വിജയം തിരുവനന്തപുരം: മലയാളിയായ ഡോക്ടര്‍ അനില്‍ മേനോനടക്കം മൂന്ന് യാത്രികരുമായി സോയൂസ് എംഎസ് 29 പേടകത്തിന്റെ വിക്ഷേപണം ആരംഭിച്ചു. കൃത്യം 8.17ന് കസാഖിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് പേടകം വിക്ഷേപിച്ചത്. ഇനിയുള്ള എട്ട് മാസം മൂന്ന് പേരും ബഹിരാകാശത്ത് തുടരും. ഇനി ഏപ്രില്‍ മാസത്തിലാണ് ഇവര്‍ മടങ്ങിവരിക. ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് 11 മണിയോടെ എത്തും. 11.26ന് നിലയവുമായി ഡോക്കിംഗ്. രാത്രി…

Read More

വിഡിയോ ചാറ്റിനായി ഫെയിസ് ടൈം ഉപയോഗിക്കിന്നവരാണോ നിങ്ങൾ? സൂക്ഷിച്ചില്ലെങ്കിൽ പണി പിന്നാലെ വരും

ഒരുപക്ഷേ നിങ്ങൾ അവസാനമായി ചെയ്ത വിഡിയോ ചാറ്റ് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും തട്ടിപ്പുകാർ ചോർത്തിയിട്ടുണ്ടാവാം. ഇല്ലെങ്കിൽ ഇനിയൊരിക്കൽ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആപ്പിൾ തന്നെയാണ്. ആപ്പിളിന്‍റെ വിഡിയോ ചാറ്റ് ഫീച്ചറായ ഫെയിസ് ടൈം ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അപഹരിക്കുന്നതായാണ് കമ്പനി പറയുന്നത്. എന്നാലിത് സാങ്കേതിക പിഴവുകൾ കാരണമല്ല സംഭവിക്കുന്നത്. മറിച്ച് ഉപയോക്താക്കളുടെ വിശ്വാസ്യത അപഹരിച്ചും അഞ്ജത മുതലെടുത്തുമാണ് തട്ടിപ്പുകാർ വിവരങ്ങൾ കൈപ്പറ്റുന്നത്. ഫെയിസ് ടൈം വിഡിയോ ചാറ്റ്…

Read More

പശ്ചിമേഷ്യൻ സംഘർഷം; ഇതുവരെ കൊല്ലപ്പെട്ടത് 13 ഇന്ത്യക്കാർ

ന്യൂഡൽഹി: യു.എസ് -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലുണ്ടായ വിവിധ ആക്രമണങ്ങളിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ. ഫെബ്രുവരി 28 മുതൽ തുടരുന്ന യുദ്ധത്തിൽ മൂന്ന് പേരെ കാണാതായെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും ഒടുവിലായി യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും 10 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക ​താവളങ്ങളിലേക്കും ഹുർമുസ് കടലിടുക്കിലും ഇറാന്റെ ആക്രമണങ്ങളിലാണ് ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായത്….

Read More

വെള്ളത്തിൽ മുങ്ങിപ്പോയ കാർ, കഴുത്തൊപ്പം വെള്ളത്തിൽ ഒഴുകിപ്പോകാതെ പിടിച്ച്‌ ഉടമ

വാഹനങ്ങൾ എന്നത് കേവലം യാത്ര ഉപാധിയായി മാത്രമല്ല വൈകാരികമായ ബന്ധം കാത്തുസൂക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. വാഹനങ്ങൾ പരിപാലിക്കുന്ന രീതിയിൽ നിന്ന് ആ വാഹനവുമായി അതിന്റെ ഉടമയ്ക്കുള്ള ബന്ധം വായിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിൽ വളരെ വൈകാരികമായി ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനം മുങ്ങിപ്പോകാതെയും ഒഴുക്കിൽപ്പെടാതെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. എവിടെയാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. വെള്ളത്തിൽ പൂർണമായും മുങ്ങിക്കിടക്കുന്ന വാഹനമാണ് ദൃശ്യങ്ങളിലുള്ളത്….

Read More